ഡബ്ലിൻ: ഈസ്റ്റർ വാരാന്ത്യ അവധിക്കാലത്തും റോഡ് നിയമങ്ങൾ പാലിക്കാതെ ഐറിഷ് ജനത. റോഡ് സുരക്ഷാ ദൗത്യം ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളിൽ 1400 ലധികം ഡ്രൈവർമാരാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. 170 ഓളം പേർ മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ മുതലാണ് അവധിയോട് അനുബന്ധിച്ചുള്ള റോഡ് സുരക്ഷാദൗത്യം ആരംഭിച്ചത്. ഇത് ചൊവ്വാഴ്ച രാവിലെ ഏഴ് മണിവരെ തുടരും. ശനിയാഴ്ച രാവിലെ വരെ
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചതിന് ആകെ 66 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

