ഡബ്ലിൻ: ഡബ്ലിനിൽ ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 80 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 25 ന് ആയിരുന്നു ഇവർക്ക് ബസ് അപകടത്തിൽ പരിക്കേറ്റത്.
വ്യാഴാഴ്ച ആയിരുന്നു മരണം സംഭവിച്ചത്. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മെയിൻ സ്ട്രീറ്റിൽ ഉച്ചയ്ക്ക് 1.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ സ്ത്രീയെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

