ഡബ്ലിൻ: അയർലൻഡിൽ ഡേവ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി. ഇതേ തുടർന്ന് 18,000 ഓളം വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ ഇന്ന് പുലർച്ചെവരെ രാജ്യ വ്യാപകമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈദ്യുതിയില്ലാത്തത് വീടുകളെയും ബിസിനസ് സ്ഥാപനങ്ങളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ ഇഎസ്ബി ഇതിനോടകം തന്നെ ആരംഭിച്ചു. വീട്ടുടമകൾക്ക് ഉണ്ടായ അസൗകര്യത്തിൽ വൈദ്യുതി വിതരണ കമ്പനികൾ ക്ഷമാപണം നടത്തിയിട്ടുണ്ട്.
Discussion about this post

