Author: sreejithakvijayan

ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലിമെറിക്കിൽ വ്യാപക പരിശോധന. റാത്ത്കീലിൽ ആയിരുന്നു പരിശോധന. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും സംഭവത്തിൽ അറസ്റ്റിലായി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. റാത്ത്കീലിലെ 11 ഇടങ്ങളിൽ പരിശോധന നടത്തി. വിവിധ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം യൂറോ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ക്രിസ്തുമസ് അടുത്തതിന് പിന്നാലെ ഉപഭോക്താക്കൾക്കായി കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കാൻ ആൽഡി. ഡിസംബർ 22 തിങ്കൾ, ഡിസംബർ 23 ചൊവ്വ എന്നീ ദിവസങ്ങളിലാണ് ഷോപ്പുകൾ അധിക സമയം തുറന്നിരിക്കുക. രണ്ട് ദിവസങ്ങളിലും ഷോപ്പുകൾ രാത്രി 11 മണിവരെ തുടരും. ക്രിസ്മസ്, സെന്റ് സ്റ്റീഫൻസ് ഡേ, പുതുവത്സര ദിനം എന്നീ മൂന്ന് ദിവസം ആൽഡി ഐറിഷ് സ്റ്റോറുകൾ അടച്ചിടും. രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയുള്ള സമയമാണ് ക്രിസ്തുമസ് ഷോപ്പിംഗിന് ഏറ്റവും അനുയോജ്യം എന്ന് ആൽഡി വ്യക്തമാക്കി. വൈകുന്നേരങ്ങളിൽ ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് 7 മുതൽ 10 വരെയുള്ള സമയം തിരഞ്ഞടുക്കാം. ഡിസംബർ 18 വ്യാഴാഴ്ച തിരക്ക് കുറഞ്ഞ സമയം ആയിരിക്കുമെന്നും ആൽഡി അറിയിച്ചു.

Read More

ഡബ്ലിൻ: കോടതിയലക്ഷ്യ കുറ്റത്തിൽ നിന്നും മോചനം തേടിയില്ലെങ്കിൽ എനോക്ക് ബർക്കിന് ക്രിസ്തുമസിനും ജയിലിൽ തുടരേണ്ടിവരുമെന്ന് ഹൈക്കോടതി. എനോക്കിനെ ഇന്ന് ഹാജരാക്കിയ വേളയിൽ ആയിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അദ്ദേഹം മൗണ്ട് ജോയി ജയിലിൽ തടവിലാണ്. കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ ജയിലിൽ അടച്ചത്. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളുമായുള്ള തർക്കത്തിൽ എനോക്ക് തുടർച്ചയായി കോടതി ഉത്തരവുകൾ ലംഘിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ ജയിലിൽ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്. ശമ്പളം സ്‌കൂളിന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Read More

കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ ഒരാൾ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാർലോ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലിലിൻ ബ്രിഡ്ജിനോട് ചേർന്നുള്ള മേഖലയിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 20 കാരനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് കുറുക്കന്മാരെ വേട്ടയാടുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടാമനിൽ നിന്നും പോലീസ് മൊഴിയെടുത്തു.

Read More

ലിമെറിക്ക്: രോഗികൾക്കായി പുതിയ ബെഡ് യൂണിറ്റ് തുറന്നിട്ടും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ തിരക്കിന് അയവില്ല. നിലവിൽ ആശുപത്രിയിൽ കിടക്ക ക്ഷാമം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. എമർജൻസി വിഭാഗത്തിൽ ഉൾപ്പെടെ തിരക്ക് പ്രകടമാണ്. 96 ബെഡുകൾ ഉള്ള യൂണിറ്റ് ആയിരുന്നു അടുത്തിടെ ആശുപത്രിയിൽ തുറന്നത്. 105 മില്യൺ യൂറോ ചിലവിട്ടായിരുന്നു ഈ യൂണിറ്റിന്റെ നിർമ്മാണം. കിടക്ക ക്ഷാമം പരിഹരിക്കുകയായിരുന്നു പുതിയ യൂണിറ്റിന്റെ നിർമ്മാണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ കഴിഞ്ഞില്ല. 103 രോഗികളെ ആയിരുന്നു കിടക്കൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സിച്ചത്. അതേസമയം സ്ലൈഗോ ഉൾപ്പെടെയുള്ള ആശുപത്രികളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

Read More

ഡബ്ലിൻ: ഐഒസി കേരള ചാപ്റ്ററിന് പുതിയ നേതൃത്വം. ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെ നോമിനേറ്റ് ചെയ്തു. ചെയർമാനായി പുന്നമട ജോർജ് കുട്ടിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. നാഷണൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് ഉയർന്ന് വന്ന നേതാവാണ് സാൻജോ മുളവരിക്കൽ. കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കേ കെഎസ് യുവിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു പുന്നമട ജോർജ് കുട്ടി. 1988 ൽ കേരള മാർച്ച് വഴി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.

Read More

ഡബ്ലിൻ: യൂറോപ്പിനെ വെല്ലുവിളിച്ച് റഷ്യ. യൂറോപ്പ് യുദ്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ക്രെംലിനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേത ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിനെ കാണുന്നതിന് മുൻപായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപിന്റെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് യൂറോപ്പിന്റെ ശ്രമം എന്ന് പുടിൻ പറഞ്ഞു. യുദ്ധം തുടരാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് നിർദ്ദേശങ്ങൾ. യൂറോപ്പിന്റെ ഒരു നിർദ്ദേശവും റഷ്യ സ്വീകരിക്കില്ല. അത് അവർക്കും അറിയാമെന്നും പുടിൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: വീണ്ടും പുരസ്‌കാര നിറവിൽ പ്രമുഖ സാഹിത്യകാരൻ രാജു കുന്നക്കാട്ട്. ഈ വർഷത്തെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ പുരസ്‌കാരത്തിന് അദ്ദേഹം അർഹനായി. ഈ മാസം 12 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങളിൽ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും. രാജു കുന്നക്കാട്ടിന് ലഭിക്കുന്ന 12ാമത്തെ പുരസ്‌കാരം ആണ് ഇത്. അതേസമയം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ പുരസ്‌കാരത്തിന് അർഹനാകുന്നത്. കല, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് ഡോ. അംബേദ്കർ സാഹിത്യ ശ്രീ പുരസ്‌കാരം. ഒലിവ് മരങ്ങൾ സാക്ഷി എന്നത് ഉൾപ്പെടെ നിരവധി രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇവയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

Read More

ഡബ്ലിൻ: ഐപിആർ കാർഡ് കാലഹരണപ്പെട്ടവർക്ക് താത്കാലിക സൗകര്യം ഒരുക്കി ഐറിഷ് സർക്കാർ. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. 2025 ഡിസംബർ 8 നും 2026 ജനുവരി 31 നും ഇടയിൽ അയർലൻഡിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കാണ് അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതിയുള്ളത്. കാലാവധി കഴിഞ്ഞ ഐപിആർ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമാണ്. അതേസമയം ജനുവരി 31 ന് ശേഷം ഈ ഇളവ് ലഭിക്കുകയില്ല. അതിനാൽ കാലാവധിയ്ക്ക് മുൻപ് തന്നെ ഐപിആർ പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം. അപേക്ഷിച്ച തിയതി, OREG നമ്പർ എന്നിവ വിശദമാക്കുന്ന അപേക്ഷയുടെ രസീത് സഹിതം ഐപിആറിന് അപേക്ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കണം.

Read More

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് കണ്ടെയ്‌നറുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ വിമർശനം. അധിക നിരക്ക് രാജ്യത്ത് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില വർധിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. നീക്കത്തിൽ ഐറിഷ് റോഡ് ഹൗളിയേഴ്‌സ് അസോസിയേഷൻ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അയർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ആണ് ഡബ്ലിൻ. കണ്ടെയ്‌നറുകൾക്ക് വിലയിൽ അഞ്ച് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഇൻഫ്രാസ്ട്രക്ചർ ചാർജായി 15 യൂറോയും ചുമത്തിയിട്ടുണ്ട്. നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ പുറത്ത് നിന്നും അയർലൻഡിലേക്കും അയർലൻഡിൽ നിന്നും പുറത്തേയ്ക്കും വരുന്ന കണ്ടെയ്‌നറുകളുടെ വിലയിൽ 46 ശതമാനം വർധനവ് ഉണ്ടാകും. ഇത് വിലക്കയറ്റത്തിന് വഴിവയ്ക്കും.

Read More