ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ലോറിയിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരും ദൃക്സാക്ഷികളും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ആയിരുന്നു ലെറ്റർകെന്നിയിലെ പോർട്ട് റോഡിൽ വച്ച് അപകടം ഉണ്ടായത്.
40 വയസ്സുള്ള സ്ത്രീയ്ക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ലെറ്റെർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. അപകട സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി.
Discussion about this post

