- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: Anu Nair
ആലപ്പുഴ: ഭാര്യ വീട്ടിൽ മോഷണം നടത്തിയ ഭർത്താവ് പിടിയിൽ. പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.ആലിശ്ശേരി സ്വദേശിനിയും മുനിസിപ്പൽ എയ്‌റോബിക്‌സ് പ്ലാൻ്റിലെ ജീവനക്കാരിയുമായ യുവതിയാണ് വീട്ടിലെ മോഷണത്തിൽ ഭർത്താവിനെ സംശയമുണ്ടെന്ന് കാട്ടി പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഷെഫീഖാണ് പിടിയിലായത്. തൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7.75 പവൻ സ്വർണാഭരണങ്ങൾ കാണാതായതായിട്ടായിരുന്നു പരാതി നൽകിയിരുന്നു. ജോലി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്നും യുവതി പറഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഇവരുടെ ഭർത്താവ് ഷഫീഖാണ് മോഷണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു . ദമ്പതികൾ വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇയാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഷഫീഖ് ആഭരണങ്ങൾ പണയം വെച്ചതായും സൂചനയുണ്ട് .
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ മലപ്പുറം സ്വദേശി ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ . യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്നും പോലീസ് കണ്ടെത്തി .വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചു. ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗര്‍ഭഛിദ്രം നടത്തിയത്. ഇത് കഴിഞ്ഞ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി.മരണത്തിന് കുറച്ച് ദിവസം മുന്‍പ് വിവാഹത്തിന് താത്പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സുകാന്ത് സുരേഷിനെതിരെ പൊലീസ് ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.
കോട്ടയം: വിദ്യാർഥികൾക്ക് മുന്നിൽ വച്ച് വഴക്കുണ്ടാക്കിയ അധ്യാപകരെ കൂട്ടമായി സ്ഥലം മാറ്റി. പ്രധാനാധ്യാപിക, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പരാതിയെത്തുടർന്നാണ് 7 ഓളം അധ്യാപകരെ സ്ഥലം മാറ്റിയത്. പാലാ അന്തിനാട് ഗവൺമെൻ്റ് യുപി സ്‌കൂളിലെ നയന പി ജേക്കബ്, ധന്യ പി ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ ജി മനുമോൾ, കെ വി റോസമ്മ എന്നിവർക്കെതിരെയാണ് നടപടി.അധ്യാപകർക്കിടയിൽ വാക്കേറ്റവും വിഭാഗീയ പെരുമാറ്റവും ഉണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചത്. സ്‌കൂളിലെ എട്ട് അധ്യാപകരിൽ പ്രധാനാധ്യാപിക മാത്രമാണ് വഴക്കിൽ നിന്ന് വിട്ടുനിന്നത് . തുടർച്ചയായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രണ്ട് മാസം മുമ്പ് പ്രധാനാധ്യാപിക അവധിയെടുത്തിരുന്നു. ബാക്കിയുള്ള അധ്യാപകരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി.
കൊളംബോ ; ശ്രീലങ്കയുടെ പരമോന്നത സിവിലിയൻ പുരസ്ക്കാരം ‘മിത്ര വിഭൂഷൺ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാർ ദിസനായകെയാണ് പുരസ്ക്കാരം മോദിക്ക് സമ്മാനിച്ചത് . ബഹുമതി സ്വീകരിച്ച മോദി ശ്രീലങ്കൻ പ്രസിഡൻ്റ് ദിസനായകെയോട് നന്ദി പറയുകയും പുരസ്ക്കാരം 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുകയും ചെയ്തു. “ഇത് ശ്രീലങ്കയിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധവും ആഴത്തിലുള്ള സൗഹൃദവുമാണ് കാണിക്കുന്നത്. ഈ ബഹുമതിക്ക് ശ്രീലങ്കൻ പ്രസിഡൻ്റിനും ശ്രീലങ്കൻ സർക്കാരിനും ശ്രീലങ്കയിലെ ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു . മിത്രവിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഈ മെഡൽ ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്നു. ഈ ബഹുമതി എൻ്റെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ കൂടി ബഹുമതിയാണ്. ശ്രീലങ്ക നമ്മുടെ അയൽ രാജ്യം മാത്രമല്ല, നമ്മുടെ പരമ്പരാഗത സുഹൃത്ത് കൂടിയാണ് . ഇന്ത്യയും ശ്രീലങ്കയും സമാനമായ സുരക്ഷാ താൽപ്പര്യങ്ങൾ പങ്കിടുന്നു. സൗഹൃദ രാജ്യങ്ങളെയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്“ – അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി…
ബസ്തർ ; ഛത്തീസ്ഗഡിലെ മാ ദന്തേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ദന്തേശ്വരി ക്ഷേത്രം 52 ശക്തിപീഠങ്ങളിൽ ഒന്നാണ് . റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ ദന്തേവാഡ നഗരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നവരാത്രി സമയത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രമാണിത് . പുഷ്പങ്ങളും, പട്ടും സമർപ്പിച്ച അമിത് ഷാ പ്രത്യേക പൂജകളും ക്ഷേത്രത്തിൽ നടത്തി . ഷാൾ അണിയിച്ചാണ് ക്ഷേത്ര അധികൃതർ അമിത് ഷായെ സ്വീകരിച്ചത്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഛത്തീസ്ഗഡിൽ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജനുവരി മുതൽ സുരക്ഷാ സേന നടത്തിയ നിരവധി ഏറ്റുമുട്ടലുകളിലായി ഏകദേശം 350 നക്സലുകൾ കൊല്ലപ്പെട്ടു. അവയിൽ ഭൂരിഭാഗവും ബസ്തർ മേഖലയിലാണ്. 2026 മാർച്ചോടെ നക്സലിസം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉറപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മാർച്ച് 29 ന് ബസ്തർ മേഖലയിൽ നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 11 സ്ത്രീകൾ ഉൾപ്പെടെ 18…
കൊച്ചി : കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണം ശരിയല്ലെന്ന് ജില്ലാ ലേബര്‍ ഓഫീസറും പെരുമ്പാവൂര്‍ പൊലീസും. പുറത്താക്കിയ ജീവനക്കാരന്റെ പ്രതികാരമാണ് ദൃശ്യങ്ങളായി പുറത്ത് വന്നതെന്ന് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനോടും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞു. . കഞ്ചാവിന് അടിമയായ മനാഫ് എന്ന ജീവനക്കാരന്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍ബന്ധിച്ച് ചിത്രീകരിച്ചതാണ് വീഡിയോ. സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി ഇപ്പോള്‍ തന്റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും യുവാവ് മൊഴി നല്‍കി് കഴുത്തില്‍ ബെല്‍റ്റ് കെട്ടി നായയെ പോലെ യുവാവിനെ കാല്‍ മുട്ടില്‍ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്. സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനം ടാര്‍ജറ്റ് നേടാത്ത ചെറുപ്പക്കാരെ ഇത്തരത്തില്‍ ശിക്ഷിക്കുന്നെന്നാണ് ആരോപണം ഉയര്‍ന്നത്. കൊച്ചി പാലാരിവട്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനുമെതിരെയാണ് ആരോപണമുണ്ടായത് എന്നാൽ മനാഫിനെ നേരത്തെ തന്നെ സ്ഥാപന ഉടമ…
ബെംഗളൂരു : ‘ കൊല്ലപ്പെട്ടെന്ന് ‘ കരുതിയ യുവതി നേരിട്ട് കോടതിയിൽ എത്തിയതോടെ ഭർത്താവിന് കൊലക്കേസിൽ നിന്ന് മോചനം. കർണാടകയിലെ ബസവനഹള്ളിയിലാണ് സംഭവം . രണ്ട് വർഷത്തോളം വിചാരണത്തടവ് അനുഭവിച്ച കുടക് ജില്ലയിലെ കുശാൽ നഗർ ബസവനഹള്ളി ആദിവാസി കോളനിയിലെ കെ. സുരേഷിനെ(35)യാണ് മൈസൂരു കോടതി വ്യാഴാഴ്ച വെറുതേവിട്ടത്. 2020 ഡിസംബറിലാണ് സുരേഷിന്റെ ഭാര്യ മല്ലികയെ കാണാതാകുന്നത് . തുടർന്ന് സുരേഷ് പോലീസിൽ പരാതി നൽകി. മിസ്സിംഗ് കേസ് ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ, ബേട്ടദാരപുര എന്ന സ്ഥലത്ത് നിന്ന് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം പോലീസ് കണ്ടെടുത്തു. ഇത് മല്ലികയുടെ മൃതദേഹമാണെന്നും ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് നാടകം കളിച്ചുവെന്നും പോലീസ് ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിഷേധം ശക്തമായതോടെ സുരേഷിനെ അറസ്റ്റ് ചെയ്തു. സുരേഷിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.. അസ്ഥികൂടം മല്ലികയുടേതാണെന്ന് എങ്ങനെ തെളിഞ്ഞുവെന്ന് കോടതി ചോദിച്ചു. വിചാരണ വേളയിൽ ഏഴു സാക്ഷികൾ മല്ലിക ജീവിച്ചിരിപ്പുണ്ടെന്ന് മൊഴി…
കൊച്ചി: ആപ്പിൾ കമ്പനിയ്ക്കും വ്യാജൻ . കൊച്ചിയിലെ പെൻ്റ മേനക ഷോപ്പിംഗ് കോംപ്ലക്‌സിലെ മൊബൈൽ ഷോപ്പുകളിൽ നിന്ന് വൻതോതിൽ ആപ്പിളിൻ്റെ ചിഹ്നം പതിച്ച ഇലക്ട്രോണിക്ക് ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി.പിടിച്ചെടുത്ത സാധനങ്ങൾക്ക് ഏകദേശം 4.2 കോടി രൂപ വിലവരും. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊച്ചി സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തു. ചാർജറുകൾ, ബാറ്ററികൾ, അഡാപ്റ്ററുകൾ, മൊബൈൽ കേസുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.4975 മൊബൈൽ പാർട്സ് ആണ് പൊലീസ് പിടിച്ചെടുത്തത് ഇവയെല്ലാം ഡിസൈനിലും പാക്കേജിംഗിലും യഥാർത്ഥ ആപ്പിൾ ഉൽപ്പന്നങ്ങളുമായി സാമ്യമുള്ളതാണ്.വ്യാജ ഇലക്‌ട്രോണിക് ആക്‌സസറികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കോംപ്ലക്‌സിനുള്ളിലെ ഏഴ് കടകളിൽ നിന്നാണ് വ്യാജ വസ്തുക്കൾ പിടികൂടിയത്. വ്യാജ വസ്തുക്കളുടെ വിൽപ്പന, വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
മധുര ; പൊളിറ്റ് ബ്യൂറോ മുന്നോട്ടുവെച്ച പ്രായപരിധി നിയമങ്ങളിൽ പാർട്ടി നേതാക്കൾക്ക് ഇളവ് നൽകുന്നതിനെ ശക്തമായി എതിർത്ത് സിപിഎം ബംഗാൾ ഘടകം . മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലാണ് ബംഗാൾ ഘടകം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. പോളിറ്റ് ബ്യൂറോയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാൽ പാർട്ടിക്കുള്ളിൽ വിമതശല്യം രൂക്ഷമാകുമെന്ന് ബംഗാൾ ഘടകം മുന്നറിയിപ്പ് നൽകി കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാം തവണയും പ്രായപരിധിയിൽ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെയും നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, പാർട്ടികോൺഗ്രസ് നാളെ തീരാൻ ഇരിക്കെ ജനറൽ സെക്രട്ടറി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.കേരളത്തിൽ നിന്നുള്ള എംഎ ബേബിയെ പരിഗണിക്കാനാണ് കൂടുതൽ സാധ്യത. കേരളത്തിലെ സഖാക്കൾക്കുള്ളിൽ നിലനിൽക്കുന്ന താൽപ്പര്യമില്ലായ്മയെക്കുറിച്ചും പാർട്ടി കോൺഗ്രസ് ചൂണ്ടിക്കാട്ടി. മെമ്പർഷിപ്പ് ഡ്രൈവിലൂടെ നിരവധി പേർ പാർട്ടിയിൽ ചേർന്നെങ്കിലും, കേരളത്തിൽ പാർട്ടിയിൽ നിന്ന് ഒരുപാട് രാഷ്ട്രീയക്കാർ കൂറുമാറിയതിനും സിപിഎം സാക്ഷ്യം വഹിച്ചിട്ടുണ്ട്.പാർട്ടിഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമുണ്ടായി. സിപിഎം അംഗത്വ ഫീസ് 5 രൂപയിൽ നിന്ന്…
കോഴിക്കോട്: താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അവകാശ വിളംബര റാലിയിൽ വനം വകുപ്പിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം. ന്യൂനപക്ഷ അവകാശങ്ങൾ, കാർഷിക പ്രതിസന്ധി, ക്രൈസ്തവർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ റാലി നടക്കുന്നത് . കോഴിക്കോട് മുതലക്കുളം ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. “ഞങ്ങൾ കുടിയൊഴിപ്പിക്കലിൻ്റെ വക്കിലാണ്. സർക്കാർ കണ്ണുതുറക്കണം. വീട്ടിൽ പന്നിയിറച്ചി ഉണ്ടോ എന്ന് പരിശോധിക്കാൻ ഒരു ഫോറസ്റ്റ് ഓഫീസറും ഞങ്ങളുടെ വീട്ടിൽ കയറരുത്. അത്തരം നുഴഞ്ഞുകയറ്റം അനുവദിക്കരുത്. ഈ യോഗം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണ് . ക്രിസ്ത്യൻ സമൂഹമാണ് സമരത്തിൻ്റെ മുൻനിരയിൽ നിൽക്കുന്നതെന്ന് “ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. “അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കരാറുകൾ തിരുത്തിയെഴുതാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് അത്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
