Author: Anu Nair

പെരുമ്പാവൂർ : മുൻകാല സുഹൃത്തായിരുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ഇരവിപുരം വടക്കേവിള ഇക്ബാൽ നഗർ മല്ലൻ തോട്ടത്തിൽ വീട്ടിൽ അനീഷ് (38) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാതിൽ മുട്ടി വിളിച്ചിട്ടും, ഫോൺ വിളിച്ചിട്ടും വെളിയിൽ വരാത്ത ദേഷ്യത്തിൽ കാർപോർച്ചിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനം കത്തിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇൻസ്പെക്ടർ റ്റി എം സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ റിൻസ് എം തോമസ്, സിപിഒ സന്ധ്യ എന്നിവരാണ് ഉണ്ടായിരുന്നത്.

Read More

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. റാണയെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയെന്ന് യു.എസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ, വിദേശ നയ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം നടത്തിയതിനു പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു.റാണ ഇപ്പോൾ യുഎസ് ബ്യൂറോ ഓഫ് പ്രിസൺസിൻ്റെ കസ്റ്റഡിയിലില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് യോഗം നടന്നത്. എന്നാൽ, റാണയെ ഇന്ത്യയിലേയ്ക്ക് എന്ന് എത്തിക്കുമെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൈമാറ്റ പ്രക്രിയ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുന്നതിനായി ഒരു മൾട്ടി-ഏജൻസി ഇന്ത്യൻ ടീം ഇതിനകം തന്നെ യുഎസിലുണ്ട്. കൂടാതെ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കുകയാണ്. റാണയെ ഡൽഹിയിലേക്ക്…

Read More

മാതാപിതാക്കൾ ഉപേക്ഷിച്ച ആ കണ്മണി ഇനി മലയാളത്തിന്റെ ‘ നിധി ‘ . മൂന്ന് ആഴ്ച മാത്രം പ്രായമുള്ളപ്പോൾ, ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെയാണ് എറണാകുളത്തെ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കെയർ ഹോമിലേയ്ക്ക് മാറ്റുക . കഴിഞ്ഞ ഒരു മാസമായി എറണാകുളം ജനറൽ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫാണ് കുഞ്ഞിനെ പരിചരിച്ചത്. നിധി എന്നാണ് അവൾക്ക് ഈ അമ്മമാർ നൽകിയ പേര്. നിധിയെ വ്യാഴാഴ്ച ജനറൽ ആശുപത്രിയിൽ നിന്ന് സിഡബ്ല്യുസിയിലേക്ക് മാറ്റും. കുഞ്ഞിന്റെ മാതാപിതാക്കളായ മംഗലേശ്വറും രഞ്ജിതയും ഝാർഖണ്ഡിൽ നിന്നുള്ളവരാണ്. കോട്ടയത്തെ ഒരു മത്സ്യ ഫാമിൽ ജോലി ചെയ്തിരുന്നു. സ്വന്തം നാട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് രഞ്ജിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത് . തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒരു കിലോയിൽ താഴെ ഭാരമുള്ള നിധിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി എന്നാൽ ഇതിനിടെ മാതാപിതാക്കളെ കാണാതാവുകയും അവരുമായി ബന്ധപ്പെടാനുള്ള ആശുപത്രി അധികൃതരുടെ…

Read More

അഹമ്മദാബാദ്: വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിസ്ത്യാനികളുടെയും സിഖുകാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് പിന്നാലെ ബിജെപിയും, ആർഎസ്എസും ഉടൻ നീങ്ങുമെന്നും രാഹുൽ പറഞ്ഞു.സബർമതി നദീതീരത്ത് നടന്ന എഐസിസി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ‘ രാജ്യത്തെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളിൽ ബിജെപിയും ആർഎസ്എസും ഇപ്പോൾ നോട്ടമിട്ടിരിക്കുകയാണ്. , ആർഎസ്എസിൻ്റെ പ്രത്യയശാസ്ത്രം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നു . സാമ്പത്തിക കൊടുങ്കാറ്റ്” ആസന്നമായിരിക്കുന്നു , തീരുവ ചുമത്തുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴങ്ങുകയാണ്. ട്രംപിനെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ നിങ്ങൾ കണ്ടോ? ഇത്തവണ അദ്ദേഹം മോദിജിയോട് ‘ഞങ്ങൾ കെട്ടിപ്പിടിക്കില്ല, പുതിയ താരിഫുകൾ ചുമത്തും’ എന്ന് ആജ്ഞാപിച്ചു. പ്രധാനമന്ത്രി മോദി ഒരക്ഷരം മിണ്ടിയില്ല. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവർ പാർലമെൻ്റിൽ രണ്ട് ദിവസം നാടകം…

Read More

തിരുവനന്തപുരം: മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിൻ്റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നത്. മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിൻ്റെയും ജിഎസ്‌ടി അടച്ചതിൻ്റെയും കണക്കുകൾ പറയുന്നില്ല. നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) വേണ്ടത് എൻ്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Read More

ശരീരം ആരോഗ്യത്തോടെയിരിക്കണമെങ്കിൽ, ഭക്ഷണം കഴിക്കുന്നതിനൊപ്പം, നമ്മുടെ വായയും വൃത്തിയുള്ളതായിരിക്കണം. കാരണം പല്ലുകൾ ഭക്ഷണം കുഴിച്ച് തിന്നാൻ സഹായിക്കുന്നതുപോലെ, ഭക്ഷണത്തിന്റെ രുചി മനസ്സിലാക്കാൻ നമ്മുടെ നാവ് നമ്മെ സഹായിക്കുന്നു . നാവില്ലാതെ ഒരു വസ്തുവിന്റെയും രുചി അറിയാൻ കഴിയില്ല. എന്നാൽ നാവിന്റെ ധർമ്മം നാം കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി അറിയുക മാത്രമല്ല, നമ്മുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നമ്മോട് പറയാനുള്ള കഴിവും നാവിനുണ്ട് . .സാധാരണയായി, മിക്ക ബാക്ടീരിയകളും വായിലും നാക്കിലുമാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ, ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങൾ ഒഴിവാക്കാൻ നമ്മുടെ വായയും നാവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് നാവ് വയറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. നാവിൽ വെളുത്ത തടിപ്പുകൾ ഉണ്ടെങ്കിൽ, അത് നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലാണെന്നതിന്റെ സൂചനയാണ്.നാവ് വളരെ മൃദുവാണെങ്കിൽ, അത് ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നു, അത്തരം സന്ദർഭങ്ങളിൽ, ആവശ്യത്തിന് പോഷകങ്ങളും വിറ്റാമിനുകളും കഴിക്കേണ്ടത് ആവശ്യമാണ്. ചിലരുടെ നാവിൽ വിള്ളലുകൾ ഉണ്ടാകുന്നത് നിങ്ങൾ പലതവണ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വൃക്കരോഗത്തിന്റെയും പ്രമേഹത്തിന്റെയും ലക്ഷണമാകാം.…

Read More

ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 36പവന്റെ സ്വര്‍ണക്കിരീടം . തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശി കുലോത്തുംഗന്‍ ആണ് കിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഭക്തന്റെ കിരീട സമര്‍പ്പണം.ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍മാരായ കെ. രാമകൃഷ്ണന്‍, കെ.കെ. സുഭാഷ്, സി.ആര്‍. ലെജുമോള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Read More

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ടൂറിസ്റ്റ് കാര്യങ്ങള്‍ക്ക് ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാമെന്നതുള്‍പ്പെടെ പുതുക്കിയ മദ്യനയത്തിനാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. വിവാഹം, അന്തര്‍ദേശീയ സമ്മേളനം എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്.ഇവിടങ്ങളില്‍ മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാട്ടി എക്‌സൈസ് കമ്മീഷണറുടെ അനുമതി തേടണം. പ്രത്യേക അനുമതി ദിവസം ബാര്‍ തുറക്കാനാകില്ല.ചടങ്ങില്‍ മാത്രം മദ്യം വിളമ്പാം എന്നാണ് നിര്‍ദേശം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും.കള്ള് ഷാപ്പുകളുടെ 400 മീറ്റര്‍ ദൂരപരിധി ദൂരപരിധി തുടരും.

Read More

പാലക്കാട് ; ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുൾ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് വരുന്നില്ലെന്ന് കാട്ടി ഭർത്താവിന് ശബ്ദ സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടിൽ നിന്നും ഭർത്താവിൻ്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. തുടർന്ന് ഭർത്താവിൻ്റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു. ഞങ്ങൾ പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ല എന്നായിരുന്നു സന്ദേശം. തുടർന്ന് സന്ദേശത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലെ ശബ്ദം ഉണ്ടായിരുന്നതിനാൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കുടുംബം അന്വേഷണം നടത്തുകയായിരുന്നു. നാലുമണിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

കൊച്ചി: പൃഥ്വിരാജിന് പിന്നാലെ പ്രമുഖ സിനിമാ നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് (ഐടി) നോട്ടീസ് . ലൂസിഫർ, കുഞ്ഞാലി മരക്കാർ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. നോട്ടിസിന് എമ്പൂരാൻ വിഷയവുമായി ബന്ധമില്ലെന്ന് ഐടി വകുപ്പ് വ്യക്തമാക്കി. 2022ൽ ദുബായിൽ വച്ച് മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയുടെ കാര്യത്തിലും വ്യക്തത വരുത്താൽ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ആദായ നികുതി വകുപ്പ് ആന്റണിക്ക് നോട്ടീസ് അയച്ചത്. ഈ മാസം അവസാനത്തിനുളളിൽ കൃത്യമായ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. 2022ൽ കേരളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുളള നടപടികളാണ് ഇപ്പോൾ നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

Read More