കോട്ടയം: വിദ്യാർഥികൾക്ക് മുന്നിൽ വച്ച് വഴക്കുണ്ടാക്കിയ അധ്യാപകരെ കൂട്ടമായി സ്ഥലം മാറ്റി. പ്രധാനാധ്യാപിക, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പരാതിയെത്തുടർന്നാണ് 7 ഓളം അധ്യാപകരെ സ്ഥലം മാറ്റിയത്.
പാലാ അന്തിനാട് ഗവൺമെൻ്റ് യുപി സ്കൂളിലെ നയന പി ജേക്കബ്, ധന്യ പി ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ ജി മനുമോൾ, കെ വി റോസമ്മ എന്നിവർക്കെതിരെയാണ് നടപടി.അധ്യാപകർക്കിടയിൽ വാക്കേറ്റവും വിഭാഗീയ പെരുമാറ്റവും ഉണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചത്.
സ്കൂളിലെ എട്ട് അധ്യാപകരിൽ പ്രധാനാധ്യാപിക മാത്രമാണ് വഴക്കിൽ നിന്ന് വിട്ടുനിന്നത് . തുടർച്ചയായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രണ്ട് മാസം മുമ്പ് പ്രധാനാധ്യാപിക അവധിയെടുത്തിരുന്നു. ബാക്കിയുള്ള അധ്യാപകരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി.