ആലപ്പുഴ: ഭാര്യ വീട്ടിൽ മോഷണം നടത്തിയ ഭർത്താവ് പിടിയിൽ. പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.ആലിശ്ശേരി സ്വദേശിനിയും മുനിസിപ്പൽ എയ്റോബിക്സ് പ്ലാൻ്റിലെ ജീവനക്കാരിയുമായ യുവതിയാണ് വീട്ടിലെ മോഷണത്തിൽ ഭർത്താവിനെ സംശയമുണ്ടെന്ന് കാട്ടി പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഷെഫീഖാണ് പിടിയിലായത്.
തൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7.75 പവൻ സ്വർണാഭരണങ്ങൾ കാണാതായതായിട്ടായിരുന്നു പരാതി നൽകിയിരുന്നു. ജോലി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്നും യുവതി പറഞ്ഞു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഇവരുടെ ഭർത്താവ് ഷഫീഖാണ് മോഷണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു . ദമ്പതികൾ വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇയാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഷഫീഖ് ആഭരണങ്ങൾ പണയം വെച്ചതായും സൂചനയുണ്ട് .

