Author: Anu Nair

കൊച്ചി: ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടായതായി നിർമ്മാതാവ് ജി സുരേഷ് കുമാർ . ചില അസോസിയേഷനുകളും ആരാധക ഗ്രൂപ്പുകളും ഓൺലൈൻ പീഡനത്തിലൂടെ തന്നെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “പത്രസമ്മേളനത്തിൽ ഞാൻ നടത്തിയ പ്രസ്താവനകൾ സംയുക്ത യോഗത്തിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പണിമുടക്ക് പ്രഖ്യാപനം കൂട്ടായ തീരുമാനമായിരുന്നു, ഞാൻ അതിൽ ഉറച്ചുനിൽക്കുന്നു. ഉടനടി അനുരഞ്ജന ചർച്ചകൾ ഉണ്ടാകില്ല,” സുരേഷ് കുമാർ പറഞ്ഞു. ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ വെളിപ്പെടുത്തിയത് നിരവധി വ്യക്തികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 1 മുതൽ സിനിമാ വ്യവസായം സ്തംഭിക്കുമെന്ന് സുരേഷ് കുമാർ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ എടുത്ത ചർച്ചകളും തീരുമാനങ്ങളും തന്റെ പ്രസ്താവനകളിൽ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

Read More

ഇടുക്കി: മൂന്നാറില്‍ ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന ഇന്നോവ കാര്‍ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന കൊന്നു. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു കാട്ടാന. ദേവികുളം സിഗ്‌നല്‍ പോയിന്റിന് സമീപമാണ് ആക്രമണം. നാല് വിദേശ സഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സിഗ്‌നല്‍ പോയിന്റില്‍ വച്ച് കാര്‍ കാട്ടാനയുടെ മുന്‍പില്‍ അകപ്പെട്ടു. വാഹനം വെട്ടിച്ച് മാറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടന്നത്. പാഞ്ഞടുത്ത കാട്ടാന വാഹനം ചവിട്ടി മറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കിയപ്പോഴാണ് ആന പിന്തിരിഞ്ഞത്.

Read More

മുംബൈ : ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . ഇതിനു മുന്നോടിയായി ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക ഏഴ് അംഗ സമിതി രൂപീകരിച്ചു. ‘ലവ് ജിഹാദ്’ ലക്ഷ്യമിട്ടുള്ള ഒരു നിയമം തയ്യാറാക്കാനായാണ് സമിതി രൂപീകരിച്ചിരിക്കുന്നത് . യുപി മാതൃകയിലാകും നിയമം കൊണ്ടു വരുന്നതെന്നാണ് സൂചന . “ലവ് ജിഹാദ്” നിയമത്തിന്റെ നിയമപരവും സാങ്കേതികവുമായ വശങ്ങൾ കമ്മിറ്റി വിലയിരുത്തുകയും വിശദമായ റിപ്പോർട്ട് സമാഹരിക്കുകയും ചെയ്യും. അത് തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് സമർപ്പിക്കും.ഡിജിപിയെ കൂടാതെ, ഫഡ്‌നാവിസ് സ്ഥാപിച്ച പാനലിൽ സ്ത്രീ-ശിശു വികസനം, ന്യൂനപക്ഷ വികസനം, നിയമം, നീതിന്യായ വ്യവസ്ഥ, സാമൂഹിക നീതി, ആഭ്യന്തര വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഏഴ് അംഗങ്ങൾ ഉൾപ്പെടു “ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിന് ഒരു നിയമം നടപ്പിലാക്കണമെന്ന് സംസ്ഥാനത്തെ വിവിധ സംഘടനകളും പൗരന്മാരും അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിനകം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്,” സർക്കാർ ഉത്തരവിൽ…

Read More

പോത്തൻകോട്: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കരക്കോണം ഐരൂപ്പാറ സ്വദേശികളായ ദിലീപ് (40), ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്. സച്ചിൻ (23), അമ്പൂട്ടി (22) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 8:45 ഓടെ ഞണ്ടൂർക്കോണം മേലെമുക്കിന് സമീപമാണ് സംഭവം. പരിക്കേറ്റ യുവാക്കൾ അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന സ്പോർട്സ് ബൈക്ക് നിയന്ത്രണം വിട്ട് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദിലീപ് റോഡിലേക്ക് തെറിച്ചുവീണു, നീതു റോഡരികിലെ മതിലിൽ ഇടിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.അണ്ടൂർക്കോണത്തുള്ള കുടുംബവീട് സന്ദർശിച്ച ശേഷം ഐരൂപ്പാറയിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ.

Read More

പ്രയാഗ്‌രാജ് : ലോകത്തിലെ ഏറ്റവും വലിയ സനാതനമേളയായ മഹാകുംഭമേളയ്ക്കെതിരെ ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്. 50 കോടി ജനങ്ങൾ പങ്കെടുത്ത കുംഭമേള ഉപയോഗ ശൂന്യമായ കാര്യമാണെന്നാണ് ലാലു പ്രസാദിന്റെ പ്രസ്താവന . ‘ കുംഭമേളയ്ക്ക് എന്തെങ്കിലും അർത്ഥമുണ്ടോ? മണ്ടത്തരം ‘ എന്നാണ് എ എൻ ഐയോട് സംസാരിക്കവേ ലാലുവിന്റെ വാക്കുകൾ . കിലോമീറ്ററുകൾ താണ്ടി എത്തി ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തവരെ അധിക്ഷേപിക്കും വിധമാണ് ലാലുപ്രസാദിന്റെ പ്രസ്താവനയെന്നാണ് വിമർശനം . ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട സംഭവത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ലാലു പ്രസാദ് പിന്നീട് ഹിന്ദു വിശ്വാസങ്ങളെ ആക്ഷേപിക്കും വിധം പ്രതികരിക്കുകയായിരുന്നു. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത് .

Read More

ന്യൂഡൽഹി ; മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലുംപ്പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ 18 പേർ മരിച്ച സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ മന്ത്രാലയം 10 ​​ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും അല്ലാത്തവർക്ക് 1 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം . 14, 15 പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 18 പേർ മരിച്ചത് . ട്രെയിനുകൾ വൈകിയതിനാൽ സ്വതന്ത്ര സേനാനി എക്‌സ്പ്രസിലെയും ഭുവനേശ്വർ രാജധാനിയിലെയും യാത്രക്കാരായ ആയിരങ്ങൾ 12, 13, 14 പ്ലാറ്റ്‌ഫോമുകളിൽ സന്നിഹിതരായിരുന്നു. സ്റ്റേഷനിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ എല്ലാ ദൃക്‌സാക്ഷികളെയും വിളിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതിയിലെ അംഗങ്ങളിൽ ഒരാളായ നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ നർസിംഗ് ദിയോ പറഞ്ഞു. സംഭവത്തിൽ റെയിൽ വേയും വിശദീകരണം നൽകിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ സ്റ്റെയർ…

Read More

സിനിമാ മേഖലയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ചർച്ചകൾ ഫലം കണ്ടില്ല . മോഹൻലാലും, മമ്മൂട്ടിയും ഇടപെട്ടെങ്കിലും വഴങ്ങാതെ ജി സുരേഷ് കുമാർ . സംഘടനയുടെ നിലപാടാണ് പറഞ്ഞതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സുരേഷ്കുമാർ താരങ്ങളുടെ പ്രതിഫലം ഈ രീതിയിൽ തുടർന്നാൽ സിനിമ വ്യവസായം തകരുമെന്നും വ്യക്തമാക്കി. ഫെബ്രുവരിയിലെ കണക്കുകൾ പുറത്ത് വരുന്നതോടെ പൊതുജനങ്ങൾക്കും ഇത് ബോദ്ധ്യപ്പെടുമെന്നാണ് സുരേഷ് കുമാർ പറയുന്നത് . നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവും, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററുമായ ലിസ്റ്റിൽ സ്റ്റീഫൻ പ്രതികരിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം . ജനുവരിയിൽ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടത് സുരേഷ്കുമാറിന്റെ മാത്രം തീരുമാനമല്ലെന്നും ലിസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരേഷ് കുമാറും, ആന്റണിയും തമ്മിലുള്ള പ്രശ്നം ഒരു മേശയ്ക്ക് ഇരുവശം ഇരുന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉള്ളൂ.അസോസിയേഷന്റെ ഏത് തീരുമാനത്തിനും ഒപ്പം നിൽക്കുന്നയാളാണ് ആന്റണി എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Read More

കൊച്ചി : മൂന്ന് തവണ മത്സരിച്ചവർക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സീറ്റുകളുണ്ടാവില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കഴിഞ്ഞ തവണ നടപ്പാക്കിയ നിർദേശത്തിന് നല്ല സ്വീകാര്യത ലഭിച്ചു.ഇത്തവണയും ഇത് തുടരു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഫിറോസ് പറഞ്ഞു. തെരഞ്ഞെടുപ്പിനായി പുതിയ ക്യാമ്പയിൻ പരിപാടിയാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഡ്രോയിംഗ് റൂമുകൾ പോലെ ഏറ്റവും താഴെ തട്ടിൽ എങ്ങനെ വികേന്ദ്രീകരിച്ച് ജനങ്ങളുമായി സംവദിക്കാൻ ആകുമെന്നാണ് ആലോചിക്കുന്നത് . യൂത്ത് ലീഗിന്റെ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടാറുണ്ടെന്നും ഫിറോസ് പറഞ്ഞു. കഴിഞ്ഞ തവണ സാദ്ദിഖലിശിഹാബ് തങ്ങൾ കൊണ്ടു വന്ന മാറ്റം മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുകയായിരുന്നു. അതുകൊണ്ട് തന്നെ യൂത്ത് ലീഗിന്റെ നിരവധി ഭാരവാഹികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ പാർട്ടി നേതൃത്വം ഇനിയും ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – ഫിറോസ് പറഞ്ഞു. കഴിഞ്ഞ തവണ തന്നെ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍…

Read More

മമ്മൂട്ടിയെയും, വിനായകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് . സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. പോസ്റ്റർ പുറത്തു വിട്ട് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഭ്രമയുഗം എന്ന സിനിമയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് . ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ പോലെ ഈ കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിൽ പൊൻ തൂവലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ .സിനിമയിൽ നായകനായി എത്തുന്നത് വിനായകനാണ് . മമ്മൂട്ടി വില്ലനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ , കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.

Read More

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന ഷോയില്‍ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ നടത്തിയ അശ്ലീല പരാമര്‍ശ വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഷോയ്ക്കിടെ മാതാപിതാക്കളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയാണ് രണ്‍വീര്‍ വിമര്‍ശനമേറ്റതെങ്കില്‍ കേരളത്തെ പരിഹസിച്ചുള്ള പരാമര്‍ശമാണ് ജസ്പ്രീതിന് വിനയായത്. ”കേരളാ സാര്‍, 100% ലിറ്ററസി സാര്‍” എന്ന് ജസ്പ്രീത് പരിഹസിച്ചു കൊണ്ട് പറഞ്ഞതിനെതിരെ മലയാളികള്‍ കൂട്ടത്തോടെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തെ പരിഹസിച്ച ജസ്പ്രീതിനെതിരെ പ്രതികരിച്ചിരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘കേരളത്തില്‍ കാല് കുത്തിയാല്‍ അവന്റെ കാല് തല്ലിയൊടിക്കും’ എന്നാണ് ധ്യാന്‍ പറഞ്ഞത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജില്‍ എത്തിയപ്പോഴാണ് ധ്യാന്‍ യൂട്യൂബ് ചാനലുകളോട് പ്രതികരിച്ചത്. ജസ്പ്രീതിന്റെ പരാമര്‍ശത്തെ പറ്റിയായിരുന്നു ചോദ്യമെങ്കിലും രണ്‍വീറിന്റെ പേര് പറഞ്ഞായിരുന്നു ധ്യാന്‍ മറുപടി നല്‍കിയത്. അതേസമയം അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ഷോയുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.

Read More