ബസ്തർ ; ഛത്തീസ്ഗഡിലെ മാ ദന്തേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ദന്തേശ്വരി ക്ഷേത്രം 52 ശക്തിപീഠങ്ങളിൽ ഒന്നാണ് . റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ ദന്തേവാഡ നഗരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നവരാത്രി സമയത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രമാണിത് .
പുഷ്പങ്ങളും, പട്ടും സമർപ്പിച്ച അമിത് ഷാ പ്രത്യേക പൂജകളും ക്ഷേത്രത്തിൽ നടത്തി . ഷാൾ അണിയിച്ചാണ് ക്ഷേത്ര അധികൃതർ അമിത് ഷായെ സ്വീകരിച്ചത്.
ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഛത്തീസ്ഗഡിൽ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജനുവരി മുതൽ സുരക്ഷാ സേന നടത്തിയ നിരവധി ഏറ്റുമുട്ടലുകളിലായി ഏകദേശം 350 നക്സലുകൾ കൊല്ലപ്പെട്ടു. അവയിൽ ഭൂരിഭാഗവും ബസ്തർ മേഖലയിലാണ്. 2026 മാർച്ചോടെ നക്സലിസം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉറപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മാർച്ച് 29 ന് ബസ്തർ മേഖലയിൽ നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 11 സ്ത്രീകൾ ഉൾപ്പെടെ 18 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

