കൊച്ചി: ആപ്പിൾ കമ്പനിയ്ക്കും വ്യാജൻ . കൊച്ചിയിലെ പെൻ്റ മേനക ഷോപ്പിംഗ് കോംപ്ലക്സിലെ മൊബൈൽ ഷോപ്പുകളിൽ നിന്ന് വൻതോതിൽ ആപ്പിളിൻ്റെ ചിഹ്നം പതിച്ച ഇലക്ട്രോണിക്ക് ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി.പിടിച്ചെടുത്ത സാധനങ്ങൾക്ക് ഏകദേശം 4.2 കോടി രൂപ വിലവരും.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊച്ചി സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തു. ചാർജറുകൾ, ബാറ്ററികൾ, അഡാപ്റ്ററുകൾ, മൊബൈൽ കേസുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.4975 മൊബൈൽ പാർട്സ് ആണ് പൊലീസ് പിടിച്ചെടുത്തത്
ഇവയെല്ലാം ഡിസൈനിലും പാക്കേജിംഗിലും യഥാർത്ഥ ആപ്പിൾ ഉൽപ്പന്നങ്ങളുമായി സാമ്യമുള്ളതാണ്.വ്യാജ ഇലക്ട്രോണിക് ആക്സസറികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കോംപ്ലക്സിനുള്ളിലെ ഏഴ് കടകളിൽ നിന്നാണ് വ്യാജ വസ്തുക്കൾ പിടികൂടിയത്. വ്യാജ വസ്തുക്കളുടെ വിൽപ്പന, വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

