- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: Anu Nair
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം. മണിയുടെ ആരോഗ്യനിലയിൽ പുരോഗതി. വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും അടുത്ത രണ്ട് ദിവസത്തേക്ക് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് മാണിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമം നിർദേശിച്ച മാണി പാർട്ടി കോൺഗ്രസിനായാണ് മധുരയിലേക്ക് പോയത് . ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്. സംഭവത്തെ തുടർന്ന് നിരവധി മുതിർന്ന സിപിഎം നേതാക്കൾ ആശുപത്രി സന്ദർശിച്ചിരുന്നു.
മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് . ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോദ്ധ്യമായാൽ വിട്ടയയ്‌ക്കുമെന്നുമാണ് എൻ ഐ എ ഉദ്യോഗസ്ഥർ വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലായവരിൽ ഒരാൾ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. രണ്ട് പേർ സ്വർണപ്പണിക്കാരാണ്.പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. പാലക്കാട് ശ്രീനിവാസൻ കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്.
തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. മേഘ ഗർഭഛിദ്രം നടത്തിയതടക്കമുള്ള തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പേട്ട പോലീസ് കേസെടുത്തത്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. യുവതിയെ കൊച്ചിയിലും ചെന്നൈയിലും എത്തിച്ചതിനും തെളിവുകൾ ലഭിച്ചു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിൻ്റെ തെളിവുകൾ കഴിഞ്ഞ ദിവസം വീട്ടുകാർ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഗർഭഛിദ്രം നടത്തിയതിന്റെയും, ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെയും രേഖകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. സുകാന്ത് തന്റെ മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന് മേഘയുടെ പിതാവും ആരോപിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസമായി മേഘയുടെ മുഴുവൻ ശമ്ബളവും സുകാന്ത് തട്ടിയെടുത്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു . ഇതുമായി ബന്ധപ്പെട്ട് ഐബി, എഡിജിപി, പേട്ട പൊലീസ്, കൂടൽ പൊലീസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. അതിനിടെ, മുൻകൂർ ജാമ്യം തേടി സുകാന്ത് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒളിവിൽ നിന്നാണ് സുകാന്തിൻ്റെ ജാമ്യാപേക്ഷ. കേസിൽ താൻ നിരപരാധിയാണെന്നും മരണത്തിൽ തനിക്ക് പങ്കില്ലെന്നും ജാമ്യാപേക്ഷയിൽ…
വിമാനത്തിൽ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നതും സഹയാത്രികരുമായി വഴക്കുണ്ടാക്കുന്നതും ഇപ്പോൾ സാധാരണ സംഭവങ്ങളാണ് . സമാനമായി, ചൈനയുടെ ഷെൻഷെൻ എയർലൈൻസിൽ ശരീര ദുർഗന്ധത്തെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിലുള്ള തർക്കത്തിനിടെ അവരെ സമാധാനിപ്പിക്കാൻ വന്ന ഫ്ലൈറ്റ് അറ്റൻഡന്റിന് കടിയേറ്റു. വഴക്കുണ്ടാക്കിയ യാത്രക്കാരിലൊരാളാണ് ഫ്ലൈറ്റ് അറ്റൻഡന്റിനെ അക്രമിച്ചത്. തെക്കൻ ചൈനയിലെ ഷെൻഷെനിൽ നിന്ന് ഷാങ്ഹായിലേക്ക് പുറപ്പെടേണ്ട വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് സ്ത്രീ യാത്രക്കാർ തമ്മിലായിരുന്നു സംഘർഷം .ഒരാൾ മറ്റേയാളുടെ ശരീര ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ മറ്റേയാൾ സഹയാത്രികന്റെ പെർഫ്യൂമിന്റെ രൂക്ഷഗന്ധത്തെക്കുറിച്ച് കുറിച്ചും പരാതി പറഞ്ഞു . ഇവർ തമ്മിലുള്ള വാക്കുതർക്കം താമസിയാതെ കയ്യാങ്കളിയിലേയ്ക്കും നയിച്ചു.തുടർന്ന് രണ്ട് വനിതാ വിമാന ജീവനക്കാരും രണ്ട് പുരുഷ സഹപ്രവർത്തകരും ഇടപെട്ട് വഴക്ക് തടയാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ സ്ത്രീകളിലൊരാൾ ഫ്ലൈറ്റ് അറ്റൻഡന്റിനെ കടിക്കുകയായിരുന്നു. നിസാര പരിക്കേറ്റ ജീവനക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയിൽ ഉൾപ്പെട്ട രണ്ട് യാത്രക്കാരെയും പോലീസ് കൊണ്ടുപോയി. മറ്റെല്ലാ യാത്രക്കാരോടും വിമാനത്തിൽ നിന്ന് ഇറങ്ങാനും…
കോഴിക്കോട്: വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു . ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നുണ്ട്. കൂടാതെ, ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോപാലൻ്റെ സാമ്പത്തിക സ്ഥാപനത്തിലും കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തി.ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ടിൻ്റെ (ഫെമ) വകുപ്പുകൾ പ്രകാരം ചെന്നൈ (തമിഴ്‌നാട്) ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. ചില പ്രവാസികൾ മുഖേന 1,000 കോടി രൂപയുടെ ഫെമ ലംഘനം നടത്തിയതിനും അനുബന്ധ ചില “അനധികൃത” ഇടപാടുകൾക്കും ഗോപാലനും അദ്ദേഹത്തിൻ്റെ ഫിനാൻസ് കമ്പനിയ്ക്കും എതിരെ നടപടി സ്വീകരിച്ചുവരികയാണ്. 2017ൽ ഗോപാലൻ്റെ പല ഓഫീസുകളിലും ഇഡി സമാനമായ രീതിയിൽ റെയ്ഡ് നടത്തിയിരുന്നു. അതേസമയം, നിലവിലെ നടപടി സംബന്ധിച്ച് ഇഡി ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അതേസമയം, എമ്പുരാനെതിരെയുള്ള സംഘപരിവാർ…
ചാലക്കുടി: കൊരട്ടി മുത്തിയുടെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ഗോപി കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത് . മുട്ടിലിഴഞ്ഞ് പ്രാർത്ഥിച്ച് അനുഗ്രഹം തേടിയാണ് സുരേഷ് ഗോപി മടങ്ങിയത്. പള്ളിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വികാരി ജോൺസൺ കക്കാട് പൊന്നാടയണിച്ച് സ്വീകരിച്ചു.വികാരി ജോൺ സൺ കക്കാട് മുത്തിയുടെ രൂപവും മോതിരവും സുരേഷ് ഗോപിക്ക് സമ്മാനമായി നൽകി. ബി ജെ പി മണ്ഡലം പ്രസിഡന്‍റ് സജീവ് പള്ളത്ത് , ജനറൽ സെക്രട്ടറി ടി.എസ്. മുകേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, വി.സി.സിജു, പ്രസാദ് ടി.ഡി. ബിജു വട്ടലായി, സി.ടി. ജെയ്ജു എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ട്രസ്റ്റിമാരായ ജോഫിൻ ആലപ്പാട്ട്, ജൂലിയസ് വെളിയത്തും സന്നിഹിതരായിരുന്നു. അതേ സമയം, വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതിൽ, വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം
ചെന്നൈ : നടൻ രവികുമാർ അന്തരിച്ചു. 71 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം . കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ വേളാച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം . തൃശൂർ സ്വദേശിയാണ്. 1970 കളിൽ മലയാളം , തമിഴ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രവികുമാർ. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും സംസ്കാരം നാളെ. 1967 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ അമ്മയാണ് രവികുമാറിനെ ശ്രദ്ധേയനാക്കിയത് . ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ,
ന്യൂഡൽഹി ; എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെ പ്രതി ചേർന്ന് കുറ്റപത്രം സമർപ്പിച്ച് എസ്എഫ്ഐഒ . കേന്ദ്ര കമ്പനി കാര്യമന്ത്രാലയം വീണയ്ക്കെതിരായ പ്രോസികൂഷൻ നടപടികൾക്ക് അനുമതി നൽകി. വീണയുടെ കമ്പനിയായ എക്‌സലോജിക്ക് സേവനങ്ങളൊന്നും നൽകാതെ പണം കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. എസ്എഫ്ഐഒ റിപ്പോർട്ട് പ്രകാരം എക്‌സലോജിക്കിന് 2.70 കോടി രൂപ നൽകിയിരുന്നു. വീണയ്‌ക്കെതിരായ കുറ്റങ്ങൾ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിലെ പ്രോസിക്യൂഷൻ നടപടികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അംഗീകരിച്ചു വീണ വിജയൻ, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, സിഎംആർഎൽ ചീഫ് ജനറൽ മാനേജർ ഓഫ് ഫിനാൻസ് പി. സുരേഷ് കുമാർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രാലയം അനുമതി നൽകി. കോർപ്പറേറ്റ് തട്ടിപ്പ് നിയമങ്ങൾക്ക് കീഴിലുള്ള ഗുരുതരമായ നിയമ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം പ്രകാരം വീണയ്ക്ക് 2.70 കോടി രൂപ നൽകിയത് CMRL-ൽ നിന്നും അതിൻ്റെ…
മ്യാന്മാറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു. ഒരു നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് മ്യാന്മാറിലുണ്ടായത് . വ്യാഴാഴ്ച മരണസംഖ്യ 3,085 ആയി ഉയർന്നു, 4,715 പേർക്ക് പരിക്കേൽക്കുകയും 341 പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മ്യാന്മാറിനെ തകർത്തത് . അതേസമയം മ്യാൻമറിലെ അതികഠിനമായ ചൂടും കനത്ത മഴയും ഭൂകമ്പത്തെ അതിജീവിച്ച് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് ഭീഷണിയാകുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഏറ്റവും മോശമായ ഭൂകമ്പ ബാധിത പ്രദേശങ്ങളായ മാൻഡലേ, സാഗിംഗ്, നയ്പിറ്റാവ് എന്നിവിടങ്ങളിൽ കോളറയുടെയും മറ്റ് രോഗങ്ങളുടെയും അപകടസാധ്യത വർദ്ധിക്കുന്നതായും റിപ്പോർട്ടുണ്ട്.ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ പകുതിയോളം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതാണ് അപകടസാധ്യത വഷളാക്കിയത് ത്വക്ക് രോഗം, മലേറിയ, ഡെങ്കി എന്നിവയും ഇവിടെ പകരുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഉണ്ടാകുന്ന മഴ സ്ഥിതിഗതികൾ ഏറെ വഷളാക്കുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.ആഭ്യന്തരയുദ്ധത്തിൻ്റെ കലഹങ്ങൾക്കിടയിലും സഹായ-രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങൾക്ക് ഈ കാലാവസ്ഥാ വ്യതിയാനം…
വയനാട്: സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയിൽ ഉണ്ടായ വാഹനാപകടത്തിൽ നേഴ്സുമാരായ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. വയനാട് അമ്പലവയൽ സ്വദേശി അഖിൽ അലക്‌സ് (27), നടവയൽ സ്വദേശി ടീന (26) എന്നിവരാണ് മരിച്ചത്. ജൂണിൽ ഇവരുടെ വിവാഹം നടത്താനിരിക്കെയാണ് ദുരന്തം .മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന സൗദിയിലെ മദീന സ്വദേശികളായ മൂന്ന് പേരും അപകടത്തിൽ മരിച്ചു. യുകെയിൽ നഴ്‌സായ അഖിൽ, ടീനയെ കാണാൻ സൗദിയിലെത്തിയതായിരുന്നു . അപകടസമയത്ത് സൗദിയിൽ വിനോദയാത്രയിലായിരുന്നു ഇവർ എന്നാണ് റിപ്പോർട്ട്. അൽഉലയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം സൗദി പൗരന്മാരുടെ ലാൻഡ് ക്രൂയിസറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൗദിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
