Author: Anu Nair

ഇടുക്കി: ഉപ്പുതറയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയതിനു പിന്നില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണിയെന്ന് മരിച്ച സജീവന്റെ പിതാവ് മോഹനന്‍. ഓട്ടോറിക്ഷയ്ക്ക് എടുത്ത 3 ലക്ഷം രൂപ വായ്പയില്‍ 140000 രൂപ അടയ്ക്കാന്‍ ബാക്കിയുണ്ട്. രണ്ടുമാസത്തെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്നാണ് മോഹനന്‍ പറയുന്നത്. ഉപ്പുതറ ഒന്‍പതേക്കര്‍ എംസി കവലക്ക് സമീപം പട്ടത്തമ്പലം സജീവ് മോഹനന്‍ (36) ഭാര്യ രേഷ്മ, (25) മക്കളായ ദേവന്‍ (5), ദിയ (4) എന്നിവരെയാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരിച്ചടവ് മുടങ്ങിയതിന്‌റെ മാനസികാഘാതത്തിലായിരുന്നു സജീവെന്നും ആത്മഹത്യാക്കുറിപ്പില്‍ കല്ലട ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്‌റെ പേരുള്ളതായും ജില്ല പോലീസ് മേധാവിയും പറഞ്ഞു. സജീവ് ഓട്ടോറിക്ഷയ്ക്കായി 3 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. പ്രതിമാസം 800 രൂപയായിരുന്നു തിരിച്ചടവ്. ഇതില്‍ രണ്ടുമാസത്തെ അടവ് മുടങ്ങി. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. വീട് വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മോഹനന്‍ പറഞ്ഞു.

Read More

കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലന്‍, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകന്‍ ഉണ്ണിക്കുട്ടന്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് സത്യപാലനാണ് തീ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണച്ച് പൊളളലേറ്റവരെ പുറത്തെടുത്തു. വീട്ടിലുളളവര്‍ തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് വിവരം. ഇതാണ് സത്യപാലന്‍ തീയിട്ടതാകാമെന്ന നിഗമനത്തിലെത്താന്‍ കാരണം.പൊളളലേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്.

Read More

ശ്രീനഗർ : ഹുറിയത്ത് കോൺഫറൻസുമായുള്ള ബന്ധം വിച്ഛേദിച്ച് വിഘടനവാദ സംഘടനയായ ജമ്മു കശ്മീർ മാസ് മൂവ്മെന്റ് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഹുറിയത്തുമായുള്ള ബന്ധം ഉപേക്ഷിച്ച് വിഘടനവാദം അവസാനിപ്പിച്ച കശ്മീരിലെ സംഘടനകളുടെ എണ്ണം 12 ആയി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ ഐക്യം വളരുന്നതിൻ്റെ മറ്റൊരു അടയാളമായി ഇതിനെ അമിത് ഷാ വിശേഷിപ്പിച്ചു. തങ്ങൾ ഇന്ത്യയുടെ വിശ്വസ്ത പൗരന്മാരാണെന്നും, വിഘടനവാദത്തിൽ നിന്ന് പരസ്യമായി വേർപിരിയുന്നുവെന്നും ജമ്മു കശ്മീർ മാസ് മൂവ്‌മെൻ്റിൻ്റെ ചെയർപേഴ്‌സൺ ഫരീദ ബെഹൻജി പറഞ്ഞു. APHC (G), APHC (M), അവരുടെ ഘടകകക്ഷികളുമായോ വിഘടനവാദ ആശയങ്ങൾ വാദിക്കുന്ന മറ്റേതെങ്കിലും സംഘടനയുമായോ തനിക്കോ തൻ്റെ പാർട്ടിക്കോ ബന്ധമില്ലെന്നും അവർ പറഞ്ഞു. ഈ മാസം ആദ്യം ജമ്മു കശ്മീർ ഇസ്ലാമിക് പൊളിറ്റിക്കൽ പാർട്ടി, ജമ്മു കശ്മീർ മുസ്ലീം ഡെമോക്രാറ്റിക് ലീഗ്, കശ്മീർ ഫ്രീഡം ഫ്രണ്ട് എന്നിവ ഹുറിയത്ത് കോൺഫറൻസിൽ നിന്ന് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചിരുന്നു

Read More

തിരുവനന്തപുരം: ആചാരങ്ങളും ഉപചാരങ്ങളും വഴിയൊരുക്കി. ശ്രീ പദ്മനാഭസ്വാമിയ്ക്ക് ശംഖുംമുഖം കടലിൽ ആറാട്ട്    . ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം. വൈകിട്ട് അഞ്ചിന് ആനയമ്പാരി സഹിതം ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി എയർപോർട്ടിലെ റൺവേയിലൂടെ ശംഖുംമുഖത്തേക്ക്. ക്ഷേത്രത്തിലെ ശീവേലിപ്പുരയില്‍ സ്വര്‍ണഗരുഡവാഹനത്തില്‍ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനങ്ങളില്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരുടെ വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ പള്ളിവാളേന്തി അകമ്പടി ചേര്‍ന്നു. നഗരത്തിലെ നാല് ക്ഷേത്രങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ കൂടിയാറാട്ടിനായി ഒപ്പം ചേര്‍ന്നു. സായുധപൊലീസും കരസേനയുടെ അംഗങ്ങളൂം ആചാരബഹുമതി നല്‍കി. വേല്‍ക്കാര്‍,കുന്തക്കാര്‍, പൊലീസിന്‍റെ ബാന്‍ഡ് സംഘവും അകമ്പടി സേവിച്ചു. ആചാരവെടിയോടെ ഘോഷയാത്ര പടിഞ്ഞാറെ നട കടന്നു. വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ഘോഷയാത്രയ്ക്കായി ഇന്ന് വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിൽ വിമാന സർവീസുകൾ നിയന്ത്രിച്ചിരുന്നു.

Read More

അജ്മൽ കസബിനെ പോലെ തഹാവൂർ റാണയ്ക്കും തൂക്കുകയറിൽ കുറഞ്ഞൊരു ശിക്ഷ നല്കരുതെന്ന് മുംബൈ ഭീകരക്രമണത്തിൽ പരിക്കേറ്റ സൈനികൻ പി വി മനേഷ്. ലോകത്ത് എവിടെ ഒളിച്ചാലും തിരികെ കൊണ്ട് വരുമെന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകിയത്. മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്ക ഉണ്ടെങ്കിലും അവരെ എല്ലാം കണ്ടെത്താനും, ശിക്ഷിക്കാനും ഇത് വഴി കഴിയും. തഹാവുർ റാണ അതിനുള്ള മാർഗമാകുമെന്നും പി വി മനേഷ് പറഞ്ഞു. 166 പേർ മരിക്കുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഇപ്പോഴും കൺമുന്നിലുണ്ടെന്ന് മനേഷ് പറയുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ആർത്തനാദം മനസ്സിൽനിന്ന്‌ മായുന്നില്ല. ഭീകരരെ നേരിട്ട് അവരിൽ രണ്ടുപേരെ വധിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട് -മനേഷ് പറയുന്നു. കഴിഞ്ഞ ദിവസമാണ് റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്. മോദി സർക്കാരിന്റെ നയതന്ത്ര വിജയമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Read More

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ വിട്ടുകിട്ടിയത് നരേന്ദ്ര മോദി സർക്കാരിന് ലഭിച്ച വലിയ നയതന്ത്ര വിജയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.സ്വകാര്യ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘ ഇന്ത്യയിലെ ജനങ്ങൾക്ക്, അവരുടെ അഭിമാനത്തിനു, അന്തസിനു മുറിവേൽപ്പിച്ച വ്യക്തിയാണ് റാണാ. മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ തിരിച്ചു കൊണ്ട് വന്നത്തിലൂടെ ഇന്ത്യക്കാർക്ക് നീതി ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്തത്.ഇവിടെ റാണയ്ക്ക് വിചാരണ നേരിടേണ്ടി വരും, ശിക്ഷയും അനുഭവിക്കേണ്ടി വരും ‘ അമിത് ഷാ പറഞ്ഞു. അതേസമയം രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയിലാണ് എൻഐഎ സംഘം തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിനോട് റാണ പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്. 12 അംഗ ഉദ്യോഗസ്ഥ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.

Read More

തൃശൂര്‍: മാളയില്‍ കാണാതായ ആറ് വയസുകാരന്‍ ആബേലിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ജോജോയെ(20) പോലീസ് കസ്റ്റഡിയിലെടുത്തു. താനിശേരി സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ആബേല്‍. തൊട്ടടുത്ത കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കുളത്തില്‍ തളളിയിട്ടെന്ന് ജോജോ പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കാന്‍ ജോജോ ശ്രമിച്ചു. കുട്ടി ഇതിനെ എതിര്‍ക്കുകയും വീട്ടില്‍ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് കാരണം.സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിര്‍ണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസി ടിവിയില്‍ ആബേല്‍ ജോജോയുടെ പിന്നാലെ ഓടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് വീടിനു സമീപത്ത് സ്വര്‍ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നും കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ ജോജോയും കൂടി. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്് കാര്യങ്ങള്‍…

Read More

ധാക്ക : ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ ബംഗ്ലാദേശിൽ കലാപം.സിൽഹറ്റ്, ധാക്ക, ചാറ്റോഗ്രാം തുടങ്ങിയ നഗരങ്ങളിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇസ്രായേലിനും, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പിനുമെതിരെ മുദ്രാവാക്യങ്ങളുമുയർത്തി തെരുവിലിറങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി കെ എഫ് സി, പ്യുമ,പിസ ഹട്ട് തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഔട്ട്‌ ലെറ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായി.ബോഗ്രയിൽ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ നഗര മധ്യത്ത് മാർച്ച്‌ നടത്തി. ‘ഗാസ വംശഹത്യ നിർത്തുക, ഇസ്രയേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. 70 ഓളം പേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. പ്രതിഷേധത്തിനിടെ ബാറ്റ ഷോറൂമിന്റെ വാതിലുകൾ തകർക്കുന്നതും ഷൂസ് കൊള്ളയടിക്കുന്നതുമായി ദൃശ്യങ്ങള്‍ പുറത്ത് വന്നു

Read More

ഹൈദരാബാദ് ; സിംഗപ്പൂർ റിവർ വാലിയിലെ തീപ്പിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു പവന്‍ കല്യാണിന്റെ മകന്‍ വീട്ടില്‍ തിരിച്ചെത്തിയതായി സഹോദരന്‍ ചിരഞ്ജീവി. എക്‌സിലെ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാര്‍ക് ശങ്കര്‍ സുഖംപ്രാപിച്ചുവരുന്നതായും ചിരഞ്ജീവി അറിയിച്ചു. ‘ ഞങ്ങളുടെ കുഞ്ഞ് മാര്‍ക് ശങ്കര്‍ വീട്ടിലെത്തി. അവന്‍ സുഖം പ്രാപിക്കേണ്ടതുണ്ട്. കുലദൈവമായ ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹത്താലും കാരുണ്യത്താലും അവന്‍ ഉടന്‍ തന്നെ പൂര്‍ണ്ണ ആരോഗ്യവാനായി സാധാരണനിലയിലേക്ക് മടങ്ങിയെത്തും’, ചിരഞ്ജീവി കുറിച്ചു. അപകടത്തില്‍ കുടുംബത്തിനൊപ്പം നിന്നവര്‍ക്കും മാര്‍ക് ശങ്കറിന് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും ചിരഞ്ജീവി നന്ദി പറഞ്ഞു. സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റത്ത്. എട്ടുവയസ്സുകാരനായ മാര്‍ക് ശങ്കറിന്റെ കൈയ്ക്കും കാലിനുമായിരുന്നു പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളും നേരിട്ടിരുന്നു. തുടര്‍ന്ന് സിംഗപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ചെറുമകൾ ഭർത്താവിൻ്റെ വെടിയേറ്റ് മരിച്ചു. ബീഹാറിലെ ഗയയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് സുഷമാദേവിയെ (32) ഭർത്താവ് രമേശ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ടെറ്റുവ ഗ്രാമത്തിലെ വീട്ടിൽ വച്ചാണ് സുഷമ ആക്രമിക്കപ്പെട്ടത്. വെടിവെപ്പ് നടക്കുമ്പോൾ സുഷമയുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ രമേശ് സുഷമയുമായി വഴക്കിട്ടു. ഇതിനിടെ രമേഷ് നാടൻ തോക്ക് എടുത്ത് സുഷമയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് രമേഷ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പൂനം പറഞ്ഞു. വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സുഷമയെ കണ്ടത്. സുഷമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .രമേശിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More