- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: Anu Nair
ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു . ബിൽ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ബില്ലിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾ രാഷ്ട്രപതിയ്ക്ക് കത്ത് നൽകിയിരുന്നു. 13 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് രാജ്യസഭ വഖഫ് നിയമത്തിന് അനുമതി നൽകിയത് . തുടർന്ന് വെള്ളിയാഴ്ച രാവിലെ പാർലമെൻ്റ് ബില്ലിന് അംഗീകാരം നൽകി.ബില്ലിനെ “മുസ്‌ലിം വിരുദ്ധം” എന്നും “ഭരണഘടനാ വിരുദ്ധം” എന്നും വിശേഷിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പും ഉയർത്തി . അതേസമയം “ചരിത്രപരമായ പരിഷ്കാരം” ന്യൂനപക്ഷ സമുദായത്തിന് ഗുണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. 128 അംഗങ്ങൾ അനുകൂലിച്ചും 95 പേർ എതിർത്തുമാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്. വ്യാഴാഴ്ച രാവിലെ ലോക്‌സഭയിൽ 288 അംഗങ്ങൾ പിന്തുണച്ചപ്പോൾ 232 പേർ എതിർത്തു. അതേസമയം വഖഫ് ബില്ലിൻ്റെ സാധുത ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ…
കൊല്ലം:ആദിവാസി യുവതിയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അമ്പനാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മാമ്പഴത്തറ സ്വദേശി രാജമ്മയാണ് (44) മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു എന്ന് കരുതുന്ന ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.ഇരുവരും ഒരുമിച്ചാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.
കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചതിൽ പ്രതികരണവുമായി താരത്തിന്റെ അമ്മ മല്ലികാ സുകുമാരന്‍. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. 2022 ല്‍ പുറത്തിറങ്ങിയ മൂന്ന് സിനിമകളില്‍ നിന്നുള്ള പൃഥ്വിരാജിന്റെ വരുമാനം സംബന്ധിച്ച് വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പ് മാര്‍ച്ച് 29 ന് നോട്ടീസയച്ചത്. ഈ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമകളുടെ സഹ നിര്‍മാതായിരുന്നു പൃഥ്വിരാജ്. നടനെന്ന രീതിയില്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. സഹ നിര്‍മാതാവെന്ന നിലയില്‍ നിര്‍മാണകമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം.
ന്യൂഡല്‍ഹി ; വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് അഞ്ച് മുസ്ലീം ലീഗ് എം പി മാർ . ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എം.പിമാർ കത്തിൽ പറയുന്നു. വഖഫ് ബോർഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമർപ്പണങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകൾ മുസ്ലീം സമൂഹത്തോട് വിവേചനം കാണിക്കുന്നു . ബിൽ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നാണ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, കെ നവാസ് കനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ എന്നിവർ കത്തിൽ ആവശ്യപ്പെടുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കപ്പെട്ട വഖഫ് ഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമമാകും. ലോക്‌സഭയില്‍ 288 എംപിമാര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍…
കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണം . ഇന്ത്യൻ പതാകകളുമേന്തിയാണ് പ്രവാസി ഇന്ത്യക്കാർ മോദിയെ സ്വീകരിച്ചത്. വിമാനത്താവളത്തിലും , ഹോട്ടലിലും തന്നെ കാത്തു നിന്നവർക്ക് ഹസ്തദാനം നൽകാനും മോദി മറന്നില്ല. ഇതിനിടെ തന്നെ കാത്തു നിന്ന കൂട്ടത്തിലുണ്ടായിരുന്ന പെൺകുഞ്ഞിനെ കൈകളിലെടുത്ത് താലോലിച്ചു. ഇതിന്റെ നിമിഷങ്ങൾ പ്രധാനമന്ത്രി തന്നെ തന്റെ എക്സ് അക്കൗണ്ടിൽ പങ്കിട്ടു.ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക ബന്ധത്തെ ഉയർത്തിക്കാട്ടുന്ന പരമ്പരാഗത പാവ ഷോയും അദ്ദേഹം ആസ്വദിച്ചു. പ്രതിരോധം, ഊർജം, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് മോദിയുടെ സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത് . 2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ശ്രീലങ്കൻ സന്ദർശനമാണിത് . അധികാരമേറ്റ ശേഷം ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ആതിഥ്യമരുളുന്ന ആദ്യത്തെ വിദേശ നേതാവാണ് നരേന്ദ്രമോദി. https://twitter.com/i/status/1908359107712532557
ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വാർ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവിന് പൂർണ്ണ സൈനിക ബഹുമതികളോടെ വിട. ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം. അന്ത്യകർമ്മങ്ങൾക്ക് മുൻപ് വീട്ടിൽ വൈകാരിക രംഗങ്ങളാണുണ്ടായത് . 28 കാരനായ സിദ്ധാർത്ഥിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ 11-ാം ദിവസമായിരുന്നു സംഭവം. പ്രണയിനി സോണിയ യാദവ് സിദ്ധാർത്ഥിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത് എല്ലാവരുടെയും കണ്ണ് നനയിച്ചു.നവംബർ 2 നാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത് . ഹരിയാനയിലെ മജ്ര ഭൽഖിയിലുള്ള സിദ്ധാർത്ഥിന്റെ ജന്മഗ്രാമത്തിലാണ് സംസ്ക്കാരകർമ്മങ്ങൾ നടത്തിയത്. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടവരും , ഗ്രാമവാസികളും അന്തിമോപചാരം അർപ്പിച്ചു.
കൊച്ചി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷംനാദ് ആണ് എൻ ഐ എയുടെ പിടിയിലായത്. കൊച്ചിയില്‍ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്. മഞ്ചേരി സ്വദേശിയായ ഷംനാദ് കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിലായിരുന്നു. ഷംനാദിനെ എൻഐഎയുടെ അബ്‌സ്‌കണ്ടർ ട്രാക്കിംഗ് ടീമിൻ്റെ നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം എറണാകുളത്ത് നിന്നാണ് പിടികൂടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംരക്ഷണത്തിലായിരുന്നു ഷംനാദ്. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് ഷംനാദ്. 2022 ഏപ്രില്‍ 16-നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തി കടയില്‍ കയറി കൊലപ്പെടുത്തിയ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഷംനാദ്
മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഫിയ ധരിച്ചെത്തി നേതാക്കളും പ്രതിനിധികളും . പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് പിണറായി വിജയൻ അടക്കം കഫിയ ധരിച്ചെത്തിയത്. ഇതാദ്യമായാണ് പാര്‍ട്ടി വേദിയില്‍ വേഷധാരണങ്ങളോടെയെത്തി ഏതെങ്കിലുമൊരു വിഷയത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്ന രീതി സിപിഎം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എം എ ബേബിയും പ്രകാശ് കാരാട്ടും മുതല്‍ സമ്മേളന പ്രതിനിധികളും പലസ്തീന്‍-ഹമാസ് വേഷമായ കഫിയ ധരിച്ചെത്തി. ചെറുത്തുനില്‍പ്പിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും പലസ്തീന്‍ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരെന്നും പിണറായി പറഞ്ഞു.പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. എം.എ. ബേബി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് കത്തെഴുതി. 2008-ൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (എൻഎംഎംഎൽ) നിന്ന് സോണിയ ഗാന്ധി പിൻവലിച്ച നെഹ്‌റുവും എഡ്വിന മൗണ്ട് ബാറ്റണും തമ്മിലുള്ള കത്തിടപാടുകളും ഈ രേഖകളിൽ ഉൾപ്പെടുന്നു. ഈ രേഖകൾ ഇന്ത്യയുടെ ആധുനിക ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും ഗവേഷകർക്ക് ലഭ്യമാക്കണമെന്നും പിഎംഎംഎൽ പറയുന്നു. രാജ്യത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കാൻ വേണ്ടി നെഹ്‌റുവുമായി ബന്ധപ്പെട്ട മറ്റ് ചരിത്ര കത്തുകൾ സംഭാവന ചെയ്യാൻ പിഎംഎംഎൽ സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചു.2008-ൽ സോണിയ ഗാന്ധി പിൻവലിച്ച രേഖകളിൽ നെഹ്‌റുവും ജയപ്രകാശ് നാരായൺ, എഡ്വിന മൗണ്ട്ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റീൻ, അരുണ ആസഫ് അലി, വിജയലക്ഷ്മി പണ്ഡിറ്റ്, ജഗ്ജീവൻ റാം തുടങ്ങിയ നിരവധി പ്രമുഖരും തമ്മിലുള്ള കത്തിടപാടുകളും ഉൾപ്പെടുന്നു. ഇത് ആദ്യമായല്ല പിഎംഎംഎൽ നെഹ്‌റുവിന്റെ സ്വകാര്യ രേഖകൾ ആവശ്യപ്പെടുന്നത്. നേരത്തെയും നെഹ്‌റു…
ന്യൂഡൽഹി: 2025 ജനുവരി മുതൽ അമേരിക്കയിൽ നിന്ന് 682 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി കേന്ദ്രസർക്കാർ . ഇവരിൽ ഭൂരിഭാഗവും അനധികൃതമായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമിച്ചവരാണ്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഈ നാടുകടത്തപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ യുഎസ് അതിർത്തിയിൽ വച്ചുതന്നെ പിടികൂടി കൃത്യമായ പരിശോധനയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടുവെന്നും സിംഗ് പറഞ്ഞു.നിയമവിരുദ്ധമായ വഴികളിലൂടെ യുഎസിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി സിംഗ് വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും നിയമപരമായ യാത്ര സുഗമമാക്കുന്നതിനും ഹ്രസ്വകാല വിനോദസഞ്ചാര, ബിസിനസ്സ് യാത്രകൾ കാര്യക്ഷമമാക്കുന്നതിനും ഇന്ത്യൻ സർക്കാർ യുഎസ് അധികാരികളുമായി സജീവമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യക്കടത്തിനും അനധികൃത കുടിയേറ്റ ശൃംഖലകൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന വ്യക്തികളുടെ ലിസ്റ്റ് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ബന്ധപ്പെട്ട ഏജൻസികൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട് . ഇന്ത്യൻ പൗരന്മാരാണെന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
