- രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇറാൻ ; യുഎസ് പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ഇറാൻ സർക്കാർ
- ഡേവ് ചുഴലിക്കാറ്റ്; അയർലൻഡിൽ ഉച്ച മുതൽ ജാഗ്രതാ നിർദ്ദേശം
- ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; മുകേഷ് ഛബ്ര
- ശശി തരൂരിൻ്റെ വാഹനവ്യൂഹം തടഞ്ഞു; ഗൺമാനെ മർദ്ദിച്ചു; മലപ്പുറത്ത് മൂന്ന് പേർ കസ്റ്റഡിയിൽ
- പൊതുഗതാഗത സേവനങ്ങളിൽ പരിശോധന; 9 പേർ അറസ്റ്റിൽ
- അമിത വേഗത; വിക്ലോയിൽ ഡ്രൈവർ പിടിയിൽ
- സ്കൂളുകൾക്ക് നേരെ സൈബർ ആക്രമണം
- ലൗത്തിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ
Author: Anu Nair
തിരുവനന്തപുരം: മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ സ്പെയിൻ യാത്രയ്ക്ക് ചിലവായത് ലക്ഷങ്ങൾ . ഏകദേശം 13 ലക്ഷം രൂപയാണ് യാത്രയ്ക്കായി ചിലവായതെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു . കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു യാത്ര. എന്നാൽ ഇത്രയേറെ പണം ചിലവഴിച്ചെങ്കിലും മെസി ഈ വർഷം കേരളത്തിലേയ്ക്ക് വരില്ല . മന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത് . വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ , സ്പോർട്സ് വികസന ഫണ്ടിൽ (പ്ലാൻ) നിന്നാണ് തുക ചെലവഴിച്ചതെന്നാണ് പറയുന്നത് . കായിക, യുവജനകാര്യ വകുപ്പിന്റെ ഡയറക്ടറും സെക്രട്ടറിയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കേരള സംഘം സ്പെയിൻ സന്ദർശിച്ച ചിത്രങ്ങൾ മന്ത്രി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വച്ചിരുന്നു.. 2025 ൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്നായിരുന്നു അബ്ദുറഹ്മാന്റെ പ്രഖ്യാപനം . കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കാനും, സൗഹൃദമത്സരത്തിനും അർജന്റീന ടീം സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.അർജന്റീന ടീമിന്റെയും , മെസ്സിയുടെയും…
എല്ലാവർക്കും ജീവിതത്തിൽ പല ടെൻഷനുകളും ഉണ്ടാകും. അത് ചിലപ്പോൾ ഫാമിലി പ്രശ്നങ്ങൾ കാരണമാകാം, അല്ലെങ്കിൽ തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ മൂലവുമാകാം . എന്നാൽ ഭക്ഷണത്തിലെ ചില കാര്യങ്ങൾക്ക് നിങ്ങളുടെ സമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും എന്നറിയാമോ? നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയ ചില പ്രകൃതിദത്ത ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം. അവോക്കാഡോ: അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് ഡോപാമൈൻ പോലുള്ള ഹോർമോണുകളെ വർദ്ധിപ്പിക്കുന്നു. ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് നിങ്ങളെ കൂടുതൽ ശാന്തതയും ഉന്മേഷവും ഉള്ളവരാക്കി മാറ്റും. ബദാം: നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കുന്ന മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ് ബദാം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മാനസിക ക്ഷീണം നീക്കം ചെയ്യുകയും മാനസികാവസ്ഥയെ സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. 5 കുതിർത്ത ബദാം ഉപയോഗിച്ച് ദിവസം ആരംഭിക്കുമ്പോൾ മാറ്റം നമുക്ക് തിരിച്ചറിയാം. ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകളും…
ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് സിആർപിഎഫ് സൈനികർക്ക് വീരമൃത്യു. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢ് പ്രദേശത്തെ കാണ്ട്വയ്ക്ക് സമീപമാണ് സിആർപിഎഫ് വാഹനം മറിഞ്ഞത് . സംഭവത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു, പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ സംഭവസ്ഥലത്തും, ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. 23 സിആർപിഎഫ് ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു. ബസന്ത്ഗഢിൽ നിന്ന് മടങ്ങുന്നതിനിടെ രാവിലെ 10.30 ഓടെയാണ് സംഭവം. സേനയുടെ 187-ാം ബറ്റാലിയനിൽ പെട്ട വാഹനമാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രിയും ഉദംപൂർ എംപിയുമായ ജിതേന്ദ്ര സിംഗ് ഉദംപൂർ ഡെപ്യൂട്ടി കമ്മീഷണർ സലോണി റായിയുമായി സംസാരിച്ചു. “രക്ഷാ നടപടികൾ ഉടൻ ആരംഭിച്ചു. നാട്ടുകാർ സ്വമേധയാ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുന്നു,” എന്നും മന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ദുഃഖം…
ബെംഗളൂരു ; അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ ഷാമ പർവീൺ അൻസാരി, ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനോട് അഭ്യർത്ഥിച്ചിരുന്നതായി റിപ്പോർട്ട് . ഗുജറാത്ത് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ജൂലൈ 29 നാണ് ഷാമ പർവീൺ അൻസാരിയെ ബെംഗളൂരുവിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത് . നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ഷാമ. അൽ-ഖ്വയ്ദയ്ക്കൊപ്പം മറ്റ് ചില തീവ്ര മതപ്രഭാഷകരുടെയും പ്രകോപനപരവും ഇന്ത്യാ വിരുദ്ധവുമായ പോസ്റ്റുകൾ പങ്ക് വയ്ക്കാൻ ഷാമ അൻസാരിയ്ക്ക് രണ്ട് ഫേസ്ബുക്ക് പേജുകളും 10,000 ഫോളോവേഴ്‌സുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ടായിരുന്നതായി ഗുജറാത്ത് എടിഎസ് പറഞ്ഞു. മെയ് 9 ന്, പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് വെറും രണ്ട് ദിവസത്തിന് ശേഷം, ഇന്ത്യയെ ആക്രമിക്കാനുള്ള “സുവർണ്ണ അവസരം” പ്രയോജനപ്പെടുത്താൻ ജനറൽ മുനീറിനോട് അഭ്യർത്ഥിച്ച് ഷാമ അൻസാരി…
ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുന്നു . രണ്ട് മാസത്തിനുള്ളിൽ അമേരിക്കയിലേയ്ക്കുള്ള അസിം മുനീറിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണിതെന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. താരിഫിന്റെ പേരിൽ ഇന്ത്യയും, യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നിരിക്കുന്ന സാഹചര്യത്തിലാണ് മുനീറിന്റെ യുഎസ് സന്ദർശനം. ഭീകരതയെ ചെറുക്കുന്നതിൽ പാകിസ്ഥാനെ “അതിശയകരമായ പങ്കാളി” എന്ന് മുമ്പ് വിശേഷിപ്പിച്ചിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് കമാൻഡർ (CENTCOM) ജനറൽ മൈക്കൽ ക്യൂരില്ലയുടെ വിടവാങ്ങൽ ചടങ്ങിൽ മുനീർ പങ്കെടുക്കും.മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നടപടികൾക്ക് മേൽനോട്ടം വഹിച്ച ഫോർ സ്റ്റാർ ആർമി ജനറലായ ക്യൂരില്ല ഈ മാസം അവസാനമാണ് വിരമിക്കുക . രണ്ട് മാസങ്ങൾക്ക് മുമ്പ്, യുഎസ് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ട് ഉപയോഗിച്ച് അഞ്ച് ഐസിസ്-ഖൊറാസൻ (ഐസിസ്-കെ) തീവ്രവാദികളെ പിടികൂടിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു . ഇതിന്റെ പേരിൽ ക്യൂരില്ല പാകിസ്ഥാനെ പ്രശംസിച്ചിരുന്നു. “ഭീകരവിരുദ്ധ ലോകത്ത്…
ന്യൂദൽഹി : കനത്ത വില നൽകേണ്ടി വന്നാലും ഇന്ത്യ സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . റഷ്യയിൽ നിന്നുള്ള എണ്ണ തുടർച്ചയായി വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള മറുപടിയായിരുന്നു മോദിയുടെ പ്രസ്താവന. എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . കർഷകർക്കൊപ്പം നിൽക്കുന്നതിനും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി അമേരിക്ക ഇതുവരെ ഏർപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന തീരുവയുടെ ഭാരം വഹിക്കാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. “ഞങ്ങൾ, നമ്മുടെ കർഷകരുടെ താൽപ്പര്യത്തിനാണ് മുൻഗണന നൽകുന്നത് . കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. അതിന് നമ്മൾ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, ഞാൻ അതിന് തയ്യാറാണ്. ഇന്ത്യ അതിന് തയ്യാറാണ്.” – പ്രധാനമന്ത്രി പറഞ്ഞു. ഏതൊരു രാജ്യത്തിനും മേൽ യുഎസ് ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയ്ക്ക് മേൽ…
തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പട്ടികജാതി വിരുദ്ധ പരാമർശത്തിൽ കേസെടുക്കില്ല . പൊലീസ് നിയമോപദേശം തേടിയതിനു പിന്നാലെയാണ് തീരുമാനം . അടൂരിനെതിരെ കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണ് പൊലിസീന് ലഭിച്ച നിയമോപദേശം. അടൂരിന്റെ പ്രസംഗത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ അവഹേളനം പ്രഥമദൃഷ്ട്യാ കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാന്‍ കഴിയില്ല എന്നുമാണ് നിയമോപദേശം.സാമൂഹ്യപ്രവർത്തകനായ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത് പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പട്ടിക വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി അടൂർ ഗോപാലകൃഷ്ണൻ ചിത്രീകരിക്കുന്നുവെന്നും ഇത് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം കുറ്റകരമാണെന്നും ദിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.പട്ടികവിഭാഗത്തിൽ നിന്നുള്ളവർ സർക്കാർ പദ്ധതികളിൽ…
കൊല്ലം ; ലഹരിമരുന്ന് കേസിൽ പൊലീസ് പിടികൂടിയ പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. ലഹരിക്കേസുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിനു വേണ്ടിയാണ് അജു മൻസൂർ എന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ഭാര്യയുടെ സഹായത്തോടെയാണ് ഇയാൾ രക്ഷപെട്ടത് . കഴിഞ്ഞ ദിവസം വൈകിട്ട് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം . സ്റ്റേഷനിലെത്തി കരുതൽ തടങ്കലുമായി ബന്ധപ്പെട്ട് വിവിധ ഫോമുകളിൽ ഒപ്പിടീപ്പിക്കുന്നതിനിടെ അജു ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷന് പുറത്ത് സ്കൂട്ടറുമായി കാത്തു നിന്ന ഭാര്യ ബിൻഷിയോടൊപ്പമാണ് അജു കടന്നു കളഞ്ഞത് . ബിൻഷിയെയും നേരത്തെ ലഹരിമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്താൻ പൊലീസ് ഊർജിതമായി തിരച്ചിൽ നടത്തുകയാണ്.
ഉത്തരകാശി ; ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് . മേഘവിസ്ഫോടനത്തിന് ശേഷം ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായി, ഇതിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഈ ദുരന്തത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭൂട്ടാനിലെ സീനിയർ ജിയോളജിസ്റ്റ് ഇമ്രാൻ ഖാനാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധരാലി ഗ്രാമത്തിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ മുകളിൽ, ഉണ്ടായ മേഘവിസ്ഫോടനത്തിന്റെ അവശിഷ്ടങ്ങളുടെ വലിയൊരു ഭാഗം താഴ്‌വരയിലേക്ക് പതിച്ചതായി ജിയോളജിസ്റ്റ് ഇമ്രാൻ ഖാൻ പറഞ്ഞു. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ഹിമാനിയുടെ അവശിഷ്ടങ്ങളുടെ കനം 300 മീറ്ററാണെന്നും വിസ്തീർണ്ണം ഏകദേശം 1.12 ചതുരശ്ര കിലോമീറ്ററാണെന്നും പറയപ്പെടുന്നു. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിൽ നാശമുണ്ടായി. പാതയിലെ കുത്തനെയുള്ള ചരിവ് അവശിഷ്ടങ്ങൾ അതിവേഗത്തിൽ താഴേയ്ക്ക് പതിക്കാൻ കാരണമായി . ഇത് ഏകദേശം 7 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നുണ്ട് .
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ദിവ്യ പോലീസിൽ കീഴടങ്ങി. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീതയും രാധകുമാരിയും ഓഗസ്റ്റ് 1 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയിരുന്നു. പരാതി പ്രകാരം മൂവരും സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി, തൊഴിലുടമകളെ കബളിപ്പിക്കുകയായിരുന്നു. കടയിൽ തെളിവുകൾ ശേഖരിക്കുന്നതിനിടെ, വിനീതയും രാധകുമാരിയും തട്ടിപ്പ് നടത്തിയതായി സമ്മതിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ആ പണം ഉപയോഗിച്ച് സ്വർണ്ണം വാങ്ങിയെന്നും രാധാകുമാരിയും, വിനീതയും പറഞ്ഞു. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണ്ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതി ദിവ്യ ഫ്രാൻസിസ് ഒളിവിൽ പോയിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാധാകുമാരിയും, വിനീതയും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
