ടെഹ്റാൻ : പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. വിമാനങ്ങളിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ യുഎസ് പ്രത്യേക സേന രക്ഷപ്പെടുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നാമത്തെ പൈലറ്റിനെ ഇറാൻ പിടികൂടിയതായും റിപ്പോർട്ടുകൾ പറയുന്നു.
തകർന്നുവീണ യുദ്ധവിമാനങ്ങളിലൊന്ന് യുഎസ് എഫ്-15 സ്ട്രൈക്ക് ഈഗിൾ ആയിരുന്നു. രണ്ടാമത്തെ വിമാനം എ-10 വാർത്തോഗ് ഫൈറ്റർ വിമാനമായിരുന്നു. ഈ വ്യോമസേനാ യുദ്ധവിമാനത്തിൽ സാധാരണയായി ഒരു പൈലറ്റും , ആയുധ സംവിധാന ഉദ്യോഗസ്ഥനും ഉണ്ടായിരിക്കും. ഇവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് സൂചന . വെടിവച്ച രണ്ടാമത്തെ വിമാനം എ-10 വാർത്തോഗ് കുവൈത്തിലാണ് തകർന്നുവീണത്. പൈലറ്റിന് സുരക്ഷിതമായി പുറത്തേക്ക് ചാടാൻ കഴിഞ്ഞു. അതേസമയം, കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു.
ഇറാനിയൻ വ്യോമാതിർത്തിക്ക് പുറത്തേക്ക് നീങ്ങിയ ശേഷമാണ് ഈ വിമാനങ്ങൾ രക്ഷപെട്ടത്. വിമാനം തകർന്ന സംഭവത്തിൽ അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതൊരു യുദ്ധ നടപടിയാണെന്നും എന്നാൽ വിമാനത്തെ ലക്ഷ്യം വയ്ക്കുന്നത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം, കാണാതായ യുഎസ് പൈലറ്റിനെ ജീവനോടെ പിടികൂടുന്ന ആർക്കും ഇറാൻ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
തെക്കുപടിഞ്ഞാറൻ ഇറാനിലെ ക്രാഷ് സൈറ്റിന് സമീപം തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും പറഞ്ഞു.

