ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റ്. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും ഇന്ന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1 മണി മുതലാണ് അയർലൻഡിൽ മുന്നറിയിപ്പ് നിലവിൽ വരിക. നാളെ പുലർച്ചെ രണ്ട് മണിവരെ ഈ മുന്നറിയിപ്പ് തുടരും. തീരമേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ശക്തമായ കാറ്റുള്ള സമയത്ത് കഴിവതും വീടുകൾക്കുള്ളിൽ തന്നെ തുടരുക. വാഹന യാത്രയ്ക്കിടെ തടസ്സം ഉണ്ടാകാമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post

