തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പട്ടികജാതി വിരുദ്ധ പരാമർശത്തിൽ കേസെടുക്കില്ല . പൊലീസ് നിയമോപദേശം തേടിയതിനു പിന്നാലെയാണ് തീരുമാനം . അടൂരിനെതിരെ കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണ് പൊലിസീന് ലഭിച്ച നിയമോപദേശം.
അടൂരിന്റെ പ്രസംഗത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ അവഹേളനം പ്രഥമദൃഷ്ട്യാ കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാന്‍ കഴിയില്ല എന്നുമാണ് നിയമോപദേശം.സാമൂഹ്യപ്രവർത്തകനായ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു.
പട്ടിക വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി അടൂർ ഗോപാലകൃഷ്ണൻ ചിത്രീകരിക്കുന്നുവെന്നും ഇത് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം കുറ്റകരമാണെന്നും ദിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.പട്ടികവിഭാഗത്തിൽ നിന്നുള്ളവർ സർക്കാർ പദ്ധതികളിൽ നിന്ന് പണം എടുത്തുകൊണ്ടുപോവുന്നു എന്ന രീതിയിൽ ചിത്രീകരിക്കുന്നത് അപമാനിക്കലാണെന്നും പരാതിയിൽ പറയുന്നു.

