വിക്ലോ: കൗണ്ടി വിക്ലോയിൽ അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർ പിടിയിൽ. മണിക്കൂറിൽ 100 കിലോ മീറ്റർ വേഗപരിധി മേഖലയിൽ മണിക്കൂറിൽ 147 കിലോ മീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിനാണ് അറസ്റ്റിലായത്. ന്യൂകാസിലിലെ എൻ11 ൽ ആയിരുന്നു സംഭവം.
ഈസ്റ്റർ വാരാന്ത്യ അവധിയോട് അനുബന്ധിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനകൾ നടത്തിവരികയാണ് പോലീസ്. ഇതിനിടെയാണ് അമിതവേഗത്തിന് ഒരാൾ പിടിയിലായിരിക്കുന്നത്. വ്യാഴാഴ്ച മുതൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമ്പയ്ൻ പോലീസ് ആരംഭിച്ചിരുന്നു. ഒരു ദിവസത്തിനുള്ളിൽ തന്നെ അമിതവേഗതയിൽ വാഹനം ഓടിച്ചതിന് 680 ഡ്രൈവർമാർക്കെതിരെ ആയിരുന്നു നടപടി സ്വീകരിച്ചത്.
Discussion about this post

