മാർച്ച് 19 ന് റിലീസ് ചെയ്ത ധുരന്ധർ: ദി റിവഞ്ച് ഈ വർഷത്തെ ഏറ്റവും വലിയ തിയേറ്റർ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. രൺവീർ സിംഗ് നയിക്കുന്ന സ്പൈ ത്രില്ലർ ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ ആധിപത്യം തുടരുമ്പോൾ, അതിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള പുതിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ പ്രധാനകഥാപാത്രമായി രൺബീർ അല്ലാതെ മറ്റാരും തങ്ങളുടെ മനസിൽ ഇല്ലായിരുന്നുവെന്ന് കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര പറഞ്ഞു.
“നാല് മണിക്കൂർ കൊണ്ടാണ് കഥ പറഞ്ഞത്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഒരു നിമിഷം പോലും വിശ്രമിക്കാൻ എനിക്കായില്ല. സമയം എങ്ങനെ കടന്നുപോയി എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. മുമ്പ് നിരവധി സിനിമകൾക്കായി കാസ്റ്റിംഗ് നടത്തിയിട്ടും ഞാൻ ആദ്യം ഭയപ്പെട്ടു. എനിക്ക് വളരെയധികം കഥാപാത്രങ്ങളെ കണ്ടെത്തേണ്ടിവന്നു, പുതിയ മുഖങ്ങൾ, ഇതൊരു വലിയ സിനിമയായിരുന്നു.
രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചേർത്താൽ ഏകദേശം 400 പേരുടെ കാസ്റ്റിംഗ് നടത്തേണ്ടി വന്നു. ഞാൻ ആറ് പേരുടെ ഒരു ടീമിനെ ഉണ്ടാക്കി അഭിനേതാക്കൾക്കായി തിരയൽ ആരംഭിച്ചു. ആദിത്യ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി, കഴിയുന്നത്ര വലുതായി ചിന്തിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആളുകളെ അത്ഭുതപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഈ ചിത്രം എല്ലാ റെക്കോർഡുകളും തകർക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.”
അന്വേഷണത്തിനിടെ പലരും പല വേഷങ്ങളും വേണ്ടെന്ന് പറഞ്ഞു, പക്ഷേ ആദിത്യ ശാന്തനായിരുന്നു, മറ്റ് അഭിനേതാക്കളെ കണ്ടെത്താൻ എന്നോട് ആവശ്യപ്പെട്ടു. ഗവേഷണം നടത്താനും അഭിനേതാക്കളെ തിരഞ്ഞെടുക്കാനും ഏകദേശം രണ്ട് വർഷമെടുത്തു. 2024 ന്റെ തുടക്കത്തിൽ ഞങ്ങൾ ആരംഭിച്ചു. രൺവീർ സിംഗ് ഹംസയായി അഭിനയിക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നു.
അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാന്റെ കഥാപാത്രം നിരവധി അഭിനേതാക്കൾ നിരസിച്ചിരുന്നു . എനിക്ക് പേരുകളൊന്നും എടുത്ത് പറയാൻ കഴിയില്ല, പക്ഷേ 2-3 അഭിനേതാക്കൾ അദ്ദേഹത്തിന്റെ വേഷം വേണ്ടെന്ന് പറഞ്ഞു. ഇന്ന് ആ തീരുമാനത്തിൽ അവർ ഖേദിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നടനും ബോളിവുഡിൽ നിന്നുള്ള രണ്ട് പേരും വളരെ വിചിത്രമായ കാരണങ്ങളാണ് ഇതിന് പറഞ്ഞത്. ഇത് യഥാർത്ഥത്തിൽ രൺവീറിന്റെ ചിത്രമാണെന്നും അവർ പറഞ്ഞു,
സാറാ അർജുൻ അവതരിപ്പിച്ച യാലിന ജമാലിയുടെ കാസ്റ്റിംഗിലും വിപുലമായ തിരയൽ ഉണ്ടായിരുന്നു. നിരവധി അഭിനേതാക്കൾ ഈ വേഷത്തിനായി എത്തിയിരുന്നു. പൂർണ്ണമായും പുതിയ മുഖം വേണമെന്ന് ആദിത്യയ്ക്ക് നിർബന്ധനമായിരുന്നു . ഇത് യാലിന മാത്രമാണെന്ന് എല്ലാവരും വിശ്വസിക്കണം.ആ വേഷത്തിനായി ഞങ്ങൾ 1000-ലധികം ഓഡിഷനുകൾ നടത്തി,” അദ്ദേഹം പറഞ്ഞു.

