ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ സ്കൂളുകൾക്ക് നേരെ സൈബർ ആക്രമണം. കമ്പ്യൂട്ടർ ലാബുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിദ്യാഭ്യാസ അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് കുട്ടികൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ തകരാറിലായത്. സംഭവം വളരെ ഗൗരവമേറിയത് ആണെന്ന് വിദ്യാഭ്യാസ അതോറിറ്റി വ്യക്തമാക്കി. സൈബർ ആക്രമണത്തെ തുടർന്ന് കുട്ടികൾക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നതായും വിദ്യാഭ്യാസ അതോറിറ്റി വ്യക്തമാക്കി.
Discussion about this post

