Author: Anu Nair

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം . കഴിഞ്ഞ ദിവസം രാത്രിയിലെ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റു. ഇതോടെ താഴ്‌വരയിലെ ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 10 ആയി. ലാൻസ് നായിക് പ്രിത്പാൽ സിംഗ്, ശിപായി ഹർമീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത് . ‘ രാഷ്ട്രത്തിനുവേണ്ടിയുള്ള കർത്തവ്യനിർവ്വഹണത്തിനിടെ ധീരരായ എൽ/എൻകെ പ്രിത്പാൽ സിംഗ്, സെപ് ഹർമീന്ദർ സിംഗ് എന്നിവരുടെ പരമോന്നത ത്യാഗത്തെ ചിനാർ കോർപ്സ് ആദരിക്കുന്നു. അവരുടെ ധൈര്യവും സമർപ്പണവും നമ്മെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും. ഇന്ത്യൻ സൈന്യം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഓപ്പറേഷൻ തുടരുന്നു ‘ – എന്നാണ് സൈന്യം ട്വീറ്റ് ചെയ്തത്. ഓഗസ്റ്റ് 1 ന് ദക്ഷിണ കശ്മീർ ജില്ലയിലെ അഖലിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു.…

Read More

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 15 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തും . യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ മധ്യസ്ഥത സംബന്ധിച്ച ചർച്ചയ്ക്കാണ് ഇരുവരും കാണുന്നത് . 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ വീടുകൾ വിട്ട് പോയി. ഉച്ചകോടിക്ക് മുമ്പ് ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിൻ വെള്ളിയാഴ്ച കൂടിയാലോചനകൾ നടത്തി. “അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഗ്രേറ്റ് സ്റ്റേറ്റായ അലാസ്കയിൽ നടക്കും,” എന്നാണ് സോഷ്യൽ മീഡിയയിൽ ട്രംപ് കുറിച്ചത് . റഷ്യ അധീനതയിലാക്കിയ ചില പ്രദേശങ്ങൾ കൈമാറ്റം ചെയ്യുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള മൂന്ന് റൗണ്ട് ചർച്ചകൾ ഫലം കണ്ടിരുന്നില്ല . ഒരു ഘട്ടത്തിൽ വോളോഡിമർ സെലെൻസ്‌കിയുമായി…

Read More

ന്യൂഡൽഹി : ഇന്ത്യ ആർക്കും മുന്നിലും മുട്ടുകുത്തില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ . റഷ്യയുമായി വ്യാപാരബന്ധം തുടരുന്നതിനു പിന്നാലെ ഇന്ത്യയ്ക്ക് മേൽ യുഎസ് 50 ശതമാനം അധിക താരിഫ് ചുമത്തിയിരുന്നു. വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് പീയൂഷ് ഗോയലിന്റെ പ്രസ്താവന . ദേശീയ മാധ്യമം നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ രാജ്യം ഇന്ന് വളരെ ശക്തവും ആത്മവിശ്വാസമുള്ളതുമാണ്. പ്രതിവർഷം ആറര ശതമാനം വളർച്ച കൈവരിക്കുകയും കൂടുതൽ ത്വരിതപ്പെടുത്താൻ തയ്യാറാണെന്നും ‘ അദ്ദേഹം പറഞ്ഞു.രാജ്യങ്ങൾ അവരുടെ വ്യാപാര റൂട്ടുകളും പങ്കാളികളും പുനഃക്രമീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . “കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇന്ത്യ കൂടുതൽ കയറ്റുമതി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, വ്യാപാര തടസ്സങ്ങൾ നേരിടുന്നതിനുള്ള നടപടികൾ ഇതിനകം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടേത് 4 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ്. നമുക്ക് യുവാക്കളുടെ ശക്തിയുണ്ട്, അതേസമയം പ്രായമാകുന്ന ജനസംഖ്യയുമുണ്ട്.ഇഎഫ്‌ടിഎ രാജ്യങ്ങൾ ഇന്ത്യയിൽ…

Read More

പ്രായഭേദമന്യേ ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം . വാനിലയും, പിസ്തയും എല്ലാം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയങ്കരമാണ് . ഇപ്പോഴിതാ മുലപ്പാലിന്റെ രുചിയുമായി ഒരു ഐസ്ക്രീം വരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബേബി ബ്രാൻഡായ ഫ്രിഡയും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡ്ഫെല്ലോസ് ഐസ്ക്രീം കമ്പനിയും ചേർന്നാണ് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുന്നത് . ഐസ്ക്രീമിന് മുലപ്പാലിന്റെ രുചി ഉണ്ടെങ്കിലും, അതിൽ യഥാർത്ഥത്തിൽ മുലപ്പാൽ അടങ്ങിയിട്ടില്ലെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാൽ, ഹെവി ക്രീം, സ്കിംഡ് മിൽക്ക് പൗഡർ, പഞ്ചസാര, ഡെക്‌സ്ട്രോസ്, മുട്ട , ഇൻവെർട്ട് ഷുഗർ, ഗ്വാർ ഗം, സാള്‍ട്ടഡ് കാരമൽ ഫ്ലേവറിംഗ്, തേൻ , ലിപ്പോസോമൽ ബോവിൻ കൊളസ്ട്രം, മഞ്ഞ ഫുഡ് കളർ, 0.1% പ്രൊപൈൽപാരബെൻ (ഒരു പ്രിസർവേറ്റീവ്), എഫ്ഡി & സി റെഡ് 40 എന്നിവ ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. “മധുരം, അല്പം ഉപ്പുരസം, തേനിന്റെയും,മുലപ്പാലിന്റെയും രുചി “ എന്നാണ് ഈ ഐസ്ക്രീമിന്റെ രുചിയെ കുറിച്ച് പറയുന്നത് .

Read More

ന്യൂഡൽഹി : തന്നോട് വിശദീകരണം ആവശ്യപ്പെട്ട ഇലക്ഷൻ കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മറിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം . ഇതിനു പിന്നാലെയാണ് ഒപ്പിട്ട സത്യവാങ്മൂലം തെളിവുകൾ അടക്കം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടത് . നൽകുന്നില്ലെങ്കിൽ രാജ്യത്തോട് രാഹുൽ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സത്യവാങ്മൂലം നൽകില്ലെന്ന നിലപാടിലാണ് രാഹുൽ . ‘ പാർലമെന്റിൽ ഭരണഘടനയെക്കുറിച്ച് ഞാൻ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇന്ന്, രാജ്യത്തെ ജനങ്ങൾ നമ്മുടെ ഡാറ്റയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് അടച്ചുപൂട്ടി. പൊതുജനങ്ങൾ അവരോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ, അവരുടെ മുഴുവൻ ഘടനയും തകരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയാം ‘ എന്നാണ് രാഹുൽ ഗാന്ധി പറയുന്നത് . ” നമ്മൾ ഇന്ത്യൻ ഭരണഘടന സംരക്ഷിച്ചു. അംബേദ്കർ ജി, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ ശബ്ദങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ പ്രതിധ്വനിക്കുന്നു. നാരായണ ഗുരുവിന്റെയും ഫൂലെ…

Read More

തിരുവനന്തപുരം: നെടുമങ്ങാട് മാണിക്യപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു .ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് . കടയുടമ വിജയൻ (55) ആണ് മരിച്ചത് . 12 മണിയോടെയാണ് സംഭവം . സംഭവത്തിന് അൽപ്പം മുമ്പ് വരെ വിജയന്റെ ഭാര്യയും കടയിൽ ഉണ്ടായിരുന്നു. ചെറുമകനുമായി അവർ പുറത്ത് പോയ സമയത്തായിരുന്നു അപകടം. കട നിശേഷം കത്തി നശിച്ചു. കടയിൽ മറ്റാരുമില്ലായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം . പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത് . ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു.

Read More

തിരുവനന്തപുരം : ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ തന്നെ വ്യക്തിപരമായി കുടുക്കാനും ആക്രമിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഹാരിസ് ചിറക്കൽ . ഓഫീസ് മുറി മറ്റൊരു പൂട്ടുകൊണ്ട് പൂട്ടിയതിൽ അധികൃതർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്ക് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ പരാമർശിച്ചിരിക്കുന്നത് . കൃത്രിമത്വം നടത്തി തന്നെ കുടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഓഫീസ് മുറിയിൽ ഔദ്യോഗിക രഹസ്യ രേഖകൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. ‘ പ്രിൻസിപ്പൽ മുറി തുറന്ന് മെഷീനുകൾ പരിശോധിക്കുകയും ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കൽ സ്റ്റാഫ്, ബയോമെഡിക്കൽ സ്റ്റാഫ് എന്നിവർ എല്ലാവരും അകത്തു കയറി പരിശോധിച്ച ശേഷം മുറി മറ്റൊരു പൂട്ട് ഉപയോഗിച്ച് പൂട്ടി . എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് അന്വേഷിക്കണം.‘ ഹാരിസ് പറയുന്നു. നാലാം തീയതി മുതൽ…

Read More

ലണ്ടൻ : പീഡനപരാതിയിൽ പാകിസ്താൻ ക്രിക്കറ്റ് താരം ഹൈദർ അലി ബ്രിട്ടനിൽ അറസ്റ്റിൽ. പാകിസ്ഥാൻ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഹൈദർ അലി പിടിയിലായത് . ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.അന്വേഷണ വിധേയമായി താരത്തെ പാക് ടീമിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിൽ, ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് 4 മുതൽ 19 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഹൈദർ അലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അയാൾക്ക് കുറഞ്ഞത് 4 വർഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൂചന.യുകെയിൽ പാക് ബോർഡ് സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ എംസിഎസ്എസി ടീമിനെതിരായ പോരാട്ടത്തിനിടെയാണ് ഹൈദർ അലി അറസ്റ്റിലാകുന്നത് . ഹൈദറിന്റെ പാസ്പോർട്ടും പൊലീസ് പിടിച്ചെടുത്തു.ഇതിനു ശേഷമാണ് താരത്തിനു ജാമ്യം കിട്ടിയത്. ടീം രണ്ട് ത്രിദിന മത്സരങ്ങളാണ് കളിച്ചത് . ക്യാപ്റ്റൻ ഷൗദ് ഷക്കീൽ, ഹൈദർ അലി ഒഴികെയുള്ള താരങ്ങൾ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. 24 കാരനായ…

Read More

ന്യൂഡൽഹി :പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി കൊല്ലപ്പെട്ടു. ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്താണ് സംഭവം . പ്രതികളായ രണ്ട് പേരെ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം . ആസിഫ് ഖുറേഷി തന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് സ്കൂട്ടർ മാറ്റി നിർത്താൻ രണ്ട് പ്രതികളോട് ആവശ്യപ്പെട്ടു. വാക്കുതർക്കമുണ്ടായതിനെത്തുടർന്ന്, ഇവർ സ്ഥലം വിട്ടെങ്കിലും തിരികെ വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അല്പസമയത്തിനകം പ്രതികളിൽ ഒരാൾ സഹോദരനൊപ്പം എത്തി ആസിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു . ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രതികൾ മുൻപും തന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് ആസിഫിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു.

Read More

ഈ അമ്മമനസിന് പൊക്കകുറവ് ഒരു പോരായ്മയായിരുന്നില്ല . സ്വന്തം കുഞ്ഞിനെ കൺകുളിർക്കെ കാണണമെന്ന ആഗ്രഹത്തിന് മേൽ ഒരു കുറവും സിമിയെ തളർത്തിയുമില്ല . രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയാണ് തൃശൂർ സ്വദേശിനിയായ സിമി. 95 സെന്റീമീറ്റർ (3.1 അടി) ഉയരമുള്ള അയ്യന്തോൾ സ്വദേശിയായ ഈ 36 കാരി ജൂൺ 23 നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 108 സെന്റീമീറ്റർ (3.5 അടി) ഉയരമുള്ള ആന്ധ്രാപ്രദേശ് സ്വദേശിനിയായ കാമാക്ഷിയുടെ മുൻ റെക്കോർഡ് മറികടന്നാണ് രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയെന്ന റെക്കോർഡ് സിമിയ്ക്ക് സ്വന്തമായത്. 1.685 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൃശൂർ സിമർ വനിതാ ആശുപത്രിയിൽ സിസേറിയൻ വഴിയാണ് പുറത്തെടുത്തത് . ഹൈ റിസ്ക് പ്രഗ്നൻസിയായതിനാൽ സിമിയുടെ കേസ് കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക മെഡിക്കൽ സംഘം തന്നെ അധികൃതർ രൂപീകരിച്ചിരുന്നു . ഗർഭധാരണത്തിന് മുമ്പ് സിമിയുടെ ഭാരം 34 കിലോഗ്രാം ആയിരുന്നു. ഇത്രയും ഉയരം കുറഞ്ഞവരിൽ ശ്വാസകോശത്തിന് ശേഷിയും കുറവായിരിക്കും.…

Read More