- രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇറാൻ ; യുഎസ് പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ഇറാൻ സർക്കാർ
- ഡേവ് ചുഴലിക്കാറ്റ്; അയർലൻഡിൽ ഉച്ച മുതൽ ജാഗ്രതാ നിർദ്ദേശം
- ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; മുകേഷ് ഛബ്ര
- ശശി തരൂരിൻ്റെ വാഹനവ്യൂഹം തടഞ്ഞു; ഗൺമാനെ മർദ്ദിച്ചു; മലപ്പുറത്ത് മൂന്ന് പേർ കസ്റ്റഡിയിൽ
- പൊതുഗതാഗത സേവനങ്ങളിൽ പരിശോധന; 9 പേർ അറസ്റ്റിൽ
- അമിത വേഗത; വിക്ലോയിൽ ഡ്രൈവർ പിടിയിൽ
- സ്കൂളുകൾക്ക് നേരെ സൈബർ ആക്രമണം
- ലൗത്തിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ
Author: Anu Nair
കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ പോലീസ് കേസ് . ഐടി ആക്ടിലെ സെക്ഷൻ 67 (എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും എഫ്‌ഐആറിൽ പറയുന്നു. അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കേൾക്കുന്നു. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത്. അവർ മുമ്പ് അഭിനയിച്ച എല്ലാ സിനിമകളിലും അശ്ലീല രംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. രതിനിർവേദം, പാലേരി മാണിക്യം, ശ്വേത മുമ്പ് അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവത്തെ ചിത്രീകരിച്ച കളിമണ്ണ് എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ പട്ടിക പരാതിയിൽ ഉൾപ്പെടുന്നു. മലയാളം മൂവി ആർട്ടിസ്റ്റുകളുടെ അസോസിയേഷന്റെ (അമ്മ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന താരമാണ് ശ്വേത . ഈ സമയത്ത് ഇത്തരമൊരു കേസ് ഉയർന്നുവരുന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും…
റിയോ ഡി ജനീറോ: താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ . പകരം ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉൾപ്പെടെ ലഭ്യമായ എല്ലാ വിഭവങ്ങളും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 50 ശതമാനം തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന് യുഎസും ബ്രസീലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറിയ്ക്ക് ശ്രമിച്ചുവെന്നുള്ള ആരോപണത്ത തുടര്‍ന്ന് വിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോയ്ക്കെതിരായ നടപടിയെ ‘വേട്ടയാടല്‍’ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരിത്രത്തിലെ “ഏറ്റവും ഖേദകരമായ” സമയമാണിതെന്ന് ലുല പരാമർശിച്ചു, ബ്രിക്സ് പങ്കാളികൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായുള്ള വിദേശ വ്യാപാരം ശക്തിപ്പെടുത്തുന്നതിന് തന്റെ സർക്കാർ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. “നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി WTO മുതൽ സാധ്യമായ എല്ലാ…
തൃശൂർ: തൃശൂരിൽ സർക്കാർ സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു വീണു. കോടാലിയിലുള്ള യുപി സ്കൂളിൽ ഇന്ന് രാവിലെയാണ് ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീണത് . പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. 2023 ൽ 54 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ സീലിംഗ് നിർമ്മിച്ചത്. ഓഡിറ്റോറിയത്തിലെ ഫാനുകളും നശിച്ചു. സംഭവത്തെത്തുടർന്ന്, പൊതുപ്രവർത്തകരും രക്ഷിതാക്കളും സ്കൂളിലെത്തി നിർമ്മാണം നടത്തിയ അശാസ്ത്രീയ രീതിയെക്കുറിച്ച് പരാതി ഉന്നയിച്ചു. രണ്ട് മാസം മുമ്പ് സ്കൂളിന്റെ ചുമരുകളിൽ അനുഭവപ്പെടുന്ന ഈർപ്പത്തെക്കുറിച്ചും അത് ഉയർത്തുന്ന അപകടത്തെക്കുറിച്ചും രക്ഷിതാക്കൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. വാർഡ് അംഗവും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധിച്ചു.
വാഷിംഗ്ടൺ : റഷ്യയുമായി യുഎസ് നടത്തുന്ന വ്യാപാരബന്ധത്തെ പറ്റി തനിക്കറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇന്ത്യയെ വിമർശിക്കുന്നവർ തന്നെയാണ് റഷ്യയുമായി വ്യാപാരം നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം . റഷ്യയുമായുള്ള യുഎസിന്റെ യുറേനിയം, വളം വ്യാപാരത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും , റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. “എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാൻ അത് പരിശോധിക്കണം “ എന്നാണ് ട്രമ്പ് പറയുന്നത് . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷവും, സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന റഷ്യൻ ഊർജ്ജവും ചരക്കുകളും അമേരിക്ക ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്. 2022 ജനുവരി മുതൽ, യുഎസ് 24.51 ബില്യൺ ഡോളർ വിലമതിക്കുന്ന റഷ്യൻ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. 2024 ൽ മാത്രം, വാഷിംഗ്ടൺ…
കണ്ണൂർ ; സെൻട്രൽ ജയിലിൽ നിന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുപോകവേ ടി പി വധക്കേസ് പ്രതികൾക്ക് മദ്യപിക്കാൻ അവസരം ലഭിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ . ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം നിർദേശം നൽകി.കണ്ണൂർ സിറ്റി റൂറൽ പൊലീസിലെ ഡി വൈ എസ് പിമാർ , എസ്പിമാർ , എഎസ്‌പി, എസ്‌പി, കമ്മിഷണർ, റേഞ്ച് ഡിെഎജി എന്നിവരുടെ സുപ്രധാന യോഗത്തിലാണ് ഡിജിപിയുടെ പ്രതികരണം. കോടതി പരിസരത്തെ മദ്യപാനത്തിന്റെ പേരിൽ കൊടി സുനിയ്ക്കെതിരെ നടപടി ഉണ്ടാകും. പൊലീസിന്റെ ഭാഗത്ത് വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കും .ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട് . പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഡിജിപി പറഞ്ഞു. ടിപി കേസിലെ പ്രതികൾ പരോളിൽ ഇറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വന്നിരുന്നു . എന്നിട്ടും പൊലീസ് ജാഗ്രത പുലർത്തിയില്ലെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ശമനമുണ്ടെങ്കിലും ക്രമസമാധാനപാലനത്തിൽ…
കൊച്ചി: നിർമ്മാതാക്കൾക്കെതിരെ (കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ) ഫയൽ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെഗാസ്റ്റാർ മമ്മൂട്ടി തന്നെ വിളിച്ചതായി നിർമ്മാതാവ് സാന്ദ്ര തോമസ് . താൻ തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ താൻ കമ്മിറ്റ് ചെയ്ത സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയതായും സാന്ദ്ര വെളിപ്പെടുത്തി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.നിർമ്മാതാക്കളുടെ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നൽകിയ പത്രിക തള്ളിയതിനു പിന്നാലെയാണ് സാന്ദ്ര കോടതിയെ സമീപിച്ചത് . ‘എന്റെ സിനിമകളിലും മറ്റും പ്രവർത്തിച്ച നിരവധി അഭിനേതാക്കളും മറ്റുള്ളവരും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. മിക്ക സന്ദേശങ്ങളും അയച്ചത് പുരുഷന്മാരാണ് എന്നതാണ് നല്ല വാർത്ത. സാന്ദ്ര തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ചെയ്തുവെന്ന് അവർ പറഞ്ഞു. മുഖ്യധാരാ നടന്മാർ പോലും സന്ദേശങ്ങൾ അയച്ചു. അതെല്ലാം കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവർ എനിക്ക് മാനസിക പിന്തുണ നൽകുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ ഞാൻ പറയുന്നു. മമ്മൂട്ടി എന്നെ വ്യക്തിപരമായി വിളിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് അദ്ദേഹം എന്നോട്…
ന്യൂഡൽഹി : ഭീകരവാദ ഭീഷണി കണക്കിലെടുത്ത് രാജ്യത്തുട നീളമുള്ള വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം . സെപ്റ്റംബർ 22 നും ഒക്ടോബർ 2 നും ഇടയിൽ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഭീഷണി കണക്കിലെടുത്താണ് വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശം നൽകിയത്. “ലഭിച്ച വിവരങ്ങൾ കണക്കിലെടുത്ത്, വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, വ്യോമസേന സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ എല്ലാ സിവിൽ ഏവിയേഷൻ ഇൻസ്റ്റാളേഷനുകളിലും സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും നിർദ്ദേശിച്ചിട്ടുണ്ട്,” എന്നാണ് ബിസിഎഎസ് പ്രസ്താവനയിൽ പറയുന്നത് . പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്റലിജൻസ് ബ്യൂറോ (ഐബി), മറ്റ് ഏജൻസികൾ എന്നിവരുമായി അടുത്ത ഏകോപനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാൻ ഭീകര ഗ്രൂപ്പിന്റെ ആക്രമണഭീഷണി മുൻ നിർത്തിയാണ് മുൻ കരുതൽ നടപടികൾ. എല്ലാ ജീവനക്കാർക്കും, കോൺട്രാക്ടർമാർക്കും, സന്ദർശകർക്കും കർശനമായ ഐഡി പരിശോധനകൾ ഉണ്ടായിരിക്കണമെന്ന് ബിസിഎഎസ് നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സിസിടിവി സംവിധാനങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമായിരിക്കുകയും 24 മണിക്കൂറും…
ന്യൂഡൽഹി : നിർണ്ണായക ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ എത്തി. ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വീണ്ടും ഉയർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭീഷണികൾക്കിടയിലാണ് ഡോവലിന്റെ സന്ദർശനം . റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, ഊർജ്ജ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അജിത് ഡോവലിന്റെ സന്ദർശനം. ഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ ഉക്രെയ്നിലെ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി ധനസഹായം നൽകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായി സ്റ്റീഫൻ മില്ലർ കഴിഞ്ഞ ദിവസം ആരോപിച്ചത് . ഡോവലിന്റെ സന്ദർശനം ആസൂത്രിതമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. “ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നിലവിലെ വർദ്ധനവും ചർച്ച ചെയ്യും. അതിനുപുറമെ, ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ വിതരണം പോലുള്ള അടിയന്തര വിഷയങ്ങളും ചർച്ചയാകും “ സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും വിമർശനത്തെ തള്ളിക്കളഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. യുഎസിന്റെ…
ഹരിദ്വാർ ; ഉത്തരകാശിയിൽ വീണ്ടും കനത്ത മഴ . കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിനെ ഭയത്തിലാഴ്ത്തി മേഘവിസ്ഫോടനം ഉണ്ടായത് . ഇതിന്റെ രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മഴ പെയ്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമായി. രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററുകൾ നിലത്തിറക്കി. റോഡ് ഗതാഗതവും തടസപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ധരാലി ഗ്രാമത്തിൽ പെട്ടെന്നുള്ള മണ്ണിടിച്ചിലും, വെള്ളപ്പൊക്കവുമുണ്ടായത്. സംഭവത്തിൽ നാല് പേർ മരിച്ചു, ഒമ്പത് സൈനികരെ കാണാതായി. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് ദുരന്തം . മലവെള്ളം കുന്നിൻചെരിവുകളിലേക്ക് കുതിച്ചൊഴുകിയെത്തി. ധരാലിയിലും പരിസര പ്രദേശങ്ങളിലും ചെളിവെള്ളം നിറഞ്ഞ അവസ്ഥയാണ് .ഹോട്ടലുകളും ഹോംസ്റ്റേകളും നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമായ ധരാലിയെ തകർത്തെറിഞ്ഞായിരുന്നു മേഘവിസ്ഫോടനം . ഗ്രാമത്തിന്റെ പകുതിയോളം അവശിഷ്ടങ്ങളിലും ചെളിയിലും മുങ്ങി. കുന്നിന്റെ എതിർവശത്ത് നിന്ന് സുക്കി ഗ്രാമത്തിലേക്കും മലവെള്ളം പാഞ്ഞെത്തി. ഹരിദ്വാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്കുള്ള…
തിരുവനന്തപുരം: പട്ടികവിഭാഗക്കാരെ അപമാനിച്ചുവെന്ന് കാട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി. സാമൂഹ്യപ്രവർത്തകനായ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. പട്ടികജാതി/ പട്ടികവർഗ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പട്ടിക വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി അടൂർ ഗോപാലകൃഷ്ണൻ ചിത്രീകരിക്കുന്നുവെന്നും ഇത് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം കുറ്റകരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പട്ടികവിഭാഗത്തിൽ നിന്നുള്ളവർ സർക്കാർ പദ്ധതികളിൽ നിന്ന് പണം എടുത്തുകൊണ്ടുപോവുന്നു എന്ന രീതിയിൽ ചിത്രീകരിക്കുന്നത് അപമാനിക്കലാണെന്നും പരാതിയിൽ പറയുന്നു. “അവരെ പറഞ്ഞു മനസിലാക്കണം ഇത് പൊതു ഫണ്ട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
