കൊല്ലം ; ലഹരിമരുന്ന് കേസിൽ പൊലീസ് പിടികൂടിയ പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. ലഹരിക്കേസുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിനു വേണ്ടിയാണ് അജു മൻസൂർ എന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ഭാര്യയുടെ സഹായത്തോടെയാണ് ഇയാൾ രക്ഷപെട്ടത് . കഴിഞ്ഞ ദിവസം വൈകിട്ട് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം .
സ്റ്റേഷനിലെത്തി കരുതൽ തടങ്കലുമായി ബന്ധപ്പെട്ട് വിവിധ ഫോമുകളിൽ ഒപ്പിടീപ്പിക്കുന്നതിനിടെ അജു ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷന് പുറത്ത് സ്കൂട്ടറുമായി കാത്തു നിന്ന ഭാര്യ ബിൻഷിയോടൊപ്പമാണ് അജു കടന്നു കളഞ്ഞത് . ബിൻഷിയെയും നേരത്തെ ലഹരിമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്താൻ പൊലീസ് ഊർജിതമായി തിരച്ചിൽ നടത്തുകയാണ്.
Discussion about this post

