ഡബ്ലിൻ: ഡബ്ലിനിലെ പൊതുഗതാഗത സേവനങ്ങളിൽ പരിശോധന നടത്തി പോലീസ്. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ഡബ്ലിൻ 7 മേഖലയിൽ ആയിരുന്നു ഓപ്പറേഷൻ സോൾ എന്ന പേരിൽ ഏകോപിതദൗത്യം സംഘടിപ്പിച്ചത്.
ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്ഡെവ്, ഡബ്ലിൻ ബസ്, നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ടാക്സി റെഗുലേഷൻ വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. മയക്കുമരുന്ന്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ആയിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്ക് 16 നും 50 നും ഇടയിൽ ആണ് പ്രായം.
Discussion about this post

