ഉത്തരകാശി ; ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് . മേഘവിസ്ഫോടനത്തിന് ശേഷം ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായി, ഇതിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഈ ദുരന്തത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭൂട്ടാനിലെ സീനിയർ ജിയോളജിസ്റ്റ് ഇമ്രാൻ ഖാനാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധരാലി ഗ്രാമത്തിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ മുകളിൽ, ഉണ്ടായ മേഘവിസ്ഫോടനത്തിന്റെ അവശിഷ്ടങ്ങളുടെ വലിയൊരു ഭാഗം താഴ്വരയിലേക്ക് പതിച്ചതായി ജിയോളജിസ്റ്റ് ഇമ്രാൻ ഖാൻ പറഞ്ഞു. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ഹിമാനിയുടെ അവശിഷ്ടങ്ങളുടെ കനം 300 മീറ്ററാണെന്നും വിസ്തീർണ്ണം ഏകദേശം 1.12 ചതുരശ്ര കിലോമീറ്ററാണെന്നും പറയപ്പെടുന്നു. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിൽ നാശമുണ്ടായി.
പാതയിലെ കുത്തനെയുള്ള ചരിവ് അവശിഷ്ടങ്ങൾ അതിവേഗത്തിൽ താഴേയ്ക്ക് പതിക്കാൻ കാരണമായി . ഇത് ഏകദേശം 7 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നുണ്ട് .

