മലപ്പുറം: വണ്ടൂരിൽ ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. സംഭവത്തിൽ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു പ്രതികളെ കൂടി പിടികൂടിയതായാണ് വിവരം. അഞ്ച് പേർക്കെതിരെ കേസെടുത്തു.
പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് വണ്ടൂർ പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ മലപ്പുറത്തെ ചെല്ലിത്തോടിലായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽ കുമാറിന് വേണ്ടി പ്രചാരണം നടത്താൻ ശശി തരൂർ പ്രദേശത്ത് എത്തിയിരുന്നു. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. . സംഭവത്തിൽ ഗൺമാന് പരിക്കേറ്റു. ഗൺമാനാണ് പരാതി നൽകിയത്
ശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്മാന് ഇടപെടുകയായിരുന്നു.

