ലൗത്ത്: കൗണ്ടി ലൗത്തിൽ വൻ ലഹരിവേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കാസിൽബെല്ലിംഗ്ഹാമിലായിരുന്നു സംഭവം. 50 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കഞ്ചാവ് ശേഖരത്തിന് 1 മില്യൺ യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു. 40 വയസ്സുള്ള വ്യക്തികളാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇവരെ ഇന്നലെ ഡണ്ടാൽക്ക് ജില്ലാ കോടതിയിൽ ഹാജരാക്കി.
Discussion about this post

