Author: Anu Nair

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രമുഖ അമേരിക്കൻ റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിർത്തിവച്ചതായി റിപ്പോർട്ട്. വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ് തുടങ്ങിയ പ്രമുഖ റീട്ടെയിലർമാർ ഓർഡറുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. ഇതുസംബന്ധിച്ച് കയറ്റുമതിക്കാർക്ക് സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധിക ഇറക്കുമതി തീരുവയുടെ ഭാരം തങ്ങൾക്ക് വഹിക്കാൻ കഴിയില്ലെന്നും കയറ്റുമതിക്കാർ അത് സ്വയം വഹിക്കണമെന്നും അമേരിക്കൻ റീട്ടെയിലർമാർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഉയർന്ന താരിഫ് ഉള്ള ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 30 ശതമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസിലേക്കുള്ള ഓർഡറുകൾ 40 മുതൽ 50 ശതമാനം വരെ കുറയുമെന്നും ഇതുമൂലം ഇന്ത്യയ്ക്ക് 4-5 ബില്യൺ ഡോളർ നഷ്ടമാകുമെന്നും കണക്കാക്കപ്പെടുന്നു.ടെക്‌സ്‌റ്റൈൽസ്, ആഭരണങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതി. ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് യുഎസ്. ഇന്ത്യയുടെ…

Read More

ഗാനഗന്ധർവർ യേശുദാസിനെ അപമാനിച്ച നടൻ വിനായകനെതിരെ ഗായകൻ ജി വേണുഗോപാൽ. ഒരായുഷ്ക്കാലം മുഴുവൻ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്റെയും നെറുകയിൽ സിന്ദൂരതിലകം ചാർത്തിയവരെ ഇന്ന് നിഷ്കരുണം വേട്ടയാടുകയാണെന്ന് വേണുഗോപാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒരായുഷ്കാലം മുഴുവൻ സിനിമയും സംഗീതവും ശ്വസിച്ചുച്ഛ്വസിച്ച് നാടോടുമ്പോൾ നടുചാൽകീറി സ്വന്തം ലോകം പണിത് അവിടെ സ്വന്തം നാട്ടുകാരെക്കൂടി കുടിയിരുത്തിയവരാണ് ഇവരൊക്കെ . കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസ്സംശയം പറയാം. യേശുദാസ് പറയാതെ പറഞ്ഞുവെച്ച ഒരു കർമ്മയോഗിയുടെ ജീവിതചര്യയുണ്ട്. അക്കാലത്തെ വളർന്നുവരുന്ന ഗായകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ആയിരുന്നു അത് . അന്ന് അദ്ദേഹം വർജ്ജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താൽ വർദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാർ ഒന്നു മനസ്സിലാക്കുക. കഠിനമായ പാതകൾ താണ്ടി ഉയർച്ചയുടെ പടവുകൾ കയറിയ യേശുദാസ് തന്നെയും തന്റെ കലയെയും തല്ലിക്കെടുത്തുക അല്ല ചെയ്തത് . ഓരോ നിമിഷവും…

Read More

അടുത്ത കാലത്തായി ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ടാകാം. ചില പഠനങ്ങളും റിപ്പോർട്ടുകളും അനുസരിച്ച്, ലോകമെമ്പാടുമുള്ള കുറഞ്ഞത് 500 ദശലക്ഷം ആളുകൾ ഹൃദ്രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. ഇടയ്ക്കിടെയുള്ള നെഞ്ചുവേദന, അമിതമായ വിയർപ്പ്, ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതിനുപുറമെ, ചർമ്മത്തിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അവയുടെ അടിസ്ഥാനത്തിൽ, മുൻകരുതലുകൾ എടുത്താൽ നമ്മുടെ ജീവൻ രക്ഷിക്കാൻ കഴിയും. ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ലക്ഷണം കാലുകളിലെ നീര് ആണ്. ദീർഘനേരം ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ കാലുകളിൽ വെള്ളം അടിഞ്ഞുകൂടുന്നു. തൽഫലമായി, അവിടെ വീക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി, ഹൃദയം ശരിയായി പ്രവർത്തിക്കാത്തപ്പോൾ, പമ്പിംഗ് ജോലികൾ ശരിയായി നടക്കുന്നില്ല. തൽഫലമായി, ശരീരത്തിലെ എല്ലാ ദ്രാവകങ്ങളും ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുന്നു. ഇത് ക്രമേണ വീക്കത്തിലേക്ക് നയിക്കുന്നു. ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണവുമാകാം. അതിനാൽ, കാലുകളിൽ പലപ്പോഴും വീക്കം കാണുകയാണെങ്കിൽ അത് അവഗണിക്കരുത്. ചില ആളുകൾ തണുപ്പുള്ള സമയത്തോ അല്ലെങ്കിൽ കുറച്ച് ദൂരം നടന്നതിനുശേഷമോ പോലും വിയർക്കുന്നു.…

Read More

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം . ചമ്പ ജില്ലയിലെ ടിസ സബ്ഡിവിഷനിൽ ചാൻവാസ് പ്രദേശത്താണ് സംഭവം . കാർ നിയന്ത്രണം നഷ്ടപ്പെട്ട് 500 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയാണ് പോലീസിനെ അറിയിച്ചത്. അപകടത്തിൽ മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ ദുഃഖം രേഖപ്പെടുത്തി. “ചമ്പ ജില്ലയിലെ ടിസ ചാൻവാസിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് പേരുടെ മരണം വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് സമാധാനവും കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയും ദൈവം നൽകട്ടെ.” ജയറാം താക്കൂർ സോഷ്യൽമീഡിയയിൽ കുറിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ടവർ ഒരേ കുടുംബത്തിൽപെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ബെംഗളൂരു ; 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ റാലി . ‘വോട്ട് അധികാർ റാലി’ എന്ന് പേരിട്ട പ്രതിഷേധത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ചില റോഡുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കുകയും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷയ്ക്കായി 6,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 15 സെക്ടറുകൾ വിഭജിച്ച് ഓരോ സെക്ടറിലും ഒരു ഡിസിപിയുടെ നേതൃത്വത്തിൽ താൽക്കാലിക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. മഹാറാണി കോളേജ് ജംഗ്ഷൻ, ശേഷാദ്രി റോഡ്, മജസ്റ്റിക്, ഉപ്പാർപേട്ട്, കോട്ടൺപേട്ട്, കെമ്പെഗൗഡ ബസ് സ്റ്റാൻഡ്, സാംഗോളി രായണ്ണ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കർശനമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഗരുഡ ഫോഴ്‌സ്, ഡി-സ്വാത് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ആംബുലൻസുകൾ, ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ് , 5 വായു വജ്ര ബസുകൾ ഉൾപ്പെടെ ആകെ 15…

Read More

ന്യൂഡൽഹി ; ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക താരിഫ് നീക്കങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന.ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ‘ വഴക്കാളി‘ എന്നാണ് വിശേഷിപ്പിച്ചത്. ” ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നവർക്ക് ഒരു ഇഞ്ച് നൽകിയാൽ, അവർ ഒരു മൈൽ കൈയ്യടക്കും,” എന്നാണ് ട്രംപിന്റെ പേര് പരാമർശിക്കാതെ വൈറ്റ് ഹൗസിനെ നിശിതമായി വിമർശിച്ചുകൊണ്ട് സൂ പറഞ്ഞത് . ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഇരകളായ ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്നാണ് വിലയിരുത്തൽ. ഇന്ത്യയെപ്പോലെ ബ്രസീലും 50% യുഎസ് തീരുവ നേരിടുന്ന രാജ്യമാണ് . അമേരിക്ക വ്യാപാര പങ്കാളിയിൽ നിന്നും ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ട്രംപിന്റെ താരിഫ് തന്ത്രം ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞതിനെയും ഷു ഫെയ്‌ഹോങ് ചൂണ്ടിക്കാട്ടി . “ഏകപക്ഷീയമായ താരിഫുകളുടെ ഭീഷണിപ്പെടുത്തൽ രീതികളെ ചെറുക്കുന്നതിൽ” ചൈന ബ്രസീലിനെ “ഉറച്ചു പിന്തുണയ്ക്കുന്നു” എന്നും…

Read More

കൊച്ചി : മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണ് മരിച്ചത് .വടക്കേക്കോട്ടയ്ക്ക് സമീപമുള്ള മെട്രോ ട്രാക്കിൽ നിന്നാണ് നിസാർ താഴേയ്ക്ക് ചാടിയത് . ഉടൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. വടക്കേകോട്ടയിൽ നിന്ന് ടിക്കറ്റ് എടുത്ത ശേഷമാണ് നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത് . തുടർന്ന് പ്ലാറ്റ്ഫോമും മറികടന്ന് പുറത്തേയ്ക്ക് ഓടുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ എമർജൻസി ട്രിപ്പ് സ്വിച്ച് ഓൺ ചെയ്ത് സുരക്ഷ ഉറപ്പാക്കാൻവൈദ്യുതി ഓഫാക്കി.മുതിർന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും ഫയർഫോഴ്‌സിനെയും ഉടനടി അറിയിച്ചു. ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താഴേയ്ക്ക് ചാടിയാൽ പിടിക്കാൻ അഗ്നിശമനസേന വല സജ്ജമാക്കിയെങ്കിലും അതിന് അപ്പുറത്ത് നിന്ന് നിസാർ ചാടുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

Read More

കൊച്ചി: കടയുടെ പൂട്ട് തല്ലിപൊളിച്ചു അകത്ത് കയറി 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത് . കള്ളൻ കടയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് . ആദ്യം തറ തുരന്ന് അകത്ത് കയറാൻ ശ്രമിച്ചെങ്കിലും അത് പാളിയതോടെ പൂട്ട് തല്ലിപൊളിച്ച് കയറുകയായിരുന്നു. 600 രൂപ വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ കവർന്നത് . വെളിച്ചെണ്ണയ്ക്ക് ശേഷം പത്ത് പായ്ക്കറ്റ് പാലും, ഒരു പെട്ടി ആപ്പിളും മോഷണം പോയി. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ കടയിൽ നിന്ന് പോയത്. മടങ്ങാൻ നേരം സിസിടിവി കണ്ടതോടെ അതിന്റെ കേബിളും മുറിച്ചു . വെളിച്ചെണ്ണ വില റെക്കോർഡിലേയ്ക്ക് കുതിക്കുന്നതിനിടെയാണ് ഇത്തരം മോഷണം തുടർക്കഥയാകുന്നത് . ദിവസങ്ങൾക്ക് മുൻപ് കോട്ടയത്ത് അംഗനവാടിയിൽ നിന്നും പാചകം ചെയ്യാനായി കരുതി വച്ചിരുന്ന അഞ്ച് ലിറ്റർ വെളിച്ചെണ്ണയും…

Read More

കൊച്ചി: നടി ശ്വേത മേനോനെതിരായ എഫ്‌ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി .. എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ കേസിലെ തുടർ നടപടികൾ പൂർണ്ണമായും നിർത്തിവച്ചു. പോലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസ് അയച്ചു. സിജെഎം കോടതിയുടെ മജിസ്‌ട്രേറ്റിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. വസ്തുതകൾ പരിശോധിക്കാതെയാണ് തനിക്കെതിരായ നടപടി സ്വീകരിക്കുന്നതെന്ന് ശ്വേത തന്റെ ഹർജിയിൽ പറഞ്ഞിരുന്നു . രാജ്യത്ത് സെൻസർ ചെയ്ത സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അതിന് അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. സിനിമകളിൽ അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന പരാതിയിലാണ് ശ്വേത മേനോനെതിരെ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത് . എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രതിനിർവേദം, പാലേരി മാണിക്യം, ശ്വേത മുമ്പ് അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം,…

Read More

ന്യൂഡൽഹി: ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടുകൾ അട്ടിമറിയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി . വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കുന്നുണ്ടെന്നും കർണാടക വോട്ടർ പട്ടിക കാണിച്ച് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ട് മോഷണം നടന്നതായും രാഹുൽ പറഞ്ഞു. ‘നിങ്ങൾക്ക് മുന്നിൽ ചില കണക്കുകൾ അവതരിപ്പിക്കാനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ചിലത് ഞങ്ങളെ ഞെട്ടിച്ചു. മഹാരാഷ്ട്രയിൽ അസാധാരണമായ പോളിംഗ് ഉണ്ടായിരുന്നു. വൈകുന്നേരം 5 മണിക്ക് ശേഷം വോട്ടിംഗ് ശതമാനം കുതിച്ചുയരുകയായിരുന്നു. കുറച്ചുനാളായി ആളുകൾ സംശയാലുക്കളാണ്. അതിനാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പലതും മറച്ചുവെക്കുന്നു.‘ രാഹുൽ പറഞ്ഞു. കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, അസാധുവായ വിലാസങ്ങൾ, ബൾക്ക് വോട്ടർമാർ എന്നിവ കോൺഗ്രസ് നടത്തിയ ആഭ്യന്തര ഗവേഷണത്തിൽ കണ്ടെത്തി . 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ…

Read More