- മിനിറ്റില് 700 ബുള്ളറ്റ്, 1000മീറ്റര് റേഞ്ച്; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം
- തെരഞ്ഞെടുപ്പിന് ആവേശം കൂട്ടാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
- ഡൗണിൽ വീടിന് തീയിട്ടു
- മൃതദേഹം കണ്ടെത്തിയ സംഭവം; 50 കാരി അറസ്റ്റിൽ
- സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പന; കമ്പനികൾക്ക് കിട്ടാനിരിക്കുന്നത് മുട്ടൻ പണി
- സാമ്പത്തിക നഷ്ടം; മൂന്ന് എക്സ്പ്രസ് വേ സർവ്വീസുകൾ അവസാനിപ്പിക്കാൻ ബസ് ഐറാൻ
- ചാമ്പ്യന്മാർക്ക് ജയത്തുടക്കം; ഐപിഎൽ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ബംഗലൂരു
- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
Author: sreejithakvijayan
ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ട്രാക്ടറുകൾ അണിനിരത്തി പ്രതിഷേധം. ബോർഡ് ബിയയുടെ ചെയർമാൻ ലാറി മുറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 15 ഓളം ട്രാക്ടറുകളാണ് ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിഷേധക്കാർ പാർക്ക് ചെയ്തത്. ഐറിഷ് ഫാർമേഴ്സ് അസോസിയേഷനും (ഐഎഫ്എ) ഐറിഷ് ക്രീമറി മിൽക്ക് സപ്ലയേഴ്സ് അസോസിയേഷനും (ഐസിഎംഎസ്എ) ആണ് രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഐറിഷ് ബീഫും ഐറിഷ് ഭക്ഷണവും പ്രോത്സാഹിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട ബോർഡ് ബിയ ഉത്തരവാദിത്തങ്ങൾ മറക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മുറിൻറെ കമ്പനിയായ ഡോൺ ഫാം ഫുഡ്സ് ബ്രസീലിൽ നിന്നും ബീഫ് വാങ്ങിയെന്ന വെളിപ്പെടുത്തലാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഡബ്ലിൻ: അയർലൻഡിലെ ആദ്യ റെഡ് ലൈറ്റ് ക്യാമറ ഇന്ന് മുതൽ പ്രവർത്തനക്ഷമം ആകും. ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിലാണ് ആദ്യ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള റെയിൽവേ ലെവൽ ക്രോസിംഗുകളിൽ പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പോലീസ്, ഐറിഷ് റെയിൽ, ഡബ്ലിൻ സിറ്റി കൗൺസിൽ എന്നിവയുടെ സംയുക്ത പ്രവർത്തനമാണ് ലെവൽ ക്രോസിംഗിലെ ആദ്യ റെഡ് ലൈറ്റ് ക്യാമറ. രാജ്യത്തെ ആറ് ലെവൽ ക്രോസിംഗുകളിൽ ക്യാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിൽ ആദ്യത്തെ ക്യാമറയാണ് മെറിയോൺ ഗേറ്റിലേത്.
ഡബ്ലിൻ: ലൈംഗികാതിക്രമത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം റോട്ടുണ്ടയിൽ പരിചരണം തേടിയവരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡബ്ലിൻ ആശുപത്രിയിലെ ലൈംഗികാതിക്രമ ചികിത്സാ യൂണിറ്റിൽ (എസ്എടിയു) ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണത്തിലും വർധനവുണ്ട്. ഡബ്ലിൻ ആശുപത്രിയിലെ എസ്എടിയുവിൽ 443 പേരാണ് കഴിഞ്ഞ വർഷം ചികിത്സ തേടിയത്. ദേശീയതലത്തിൽ ചികിത്സ തേടിയവരുടെ 41 ശതമാനത്തോളം ഇത് വരും. റോട്ടുണ്ടയിൽ കഴിഞ്ഞ വർഷം പരിചരണം തേടിയവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 14 വയസ്സ് മുതൽ 70 വയസ്സിന് മുകളിലുള്ളവർവരെ ഇതിൽ ഉൾപ്പെടുന്നു.
കിൽക്കെന്നി: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വലഞ്ഞ് കിൽക്കെന്നിയിലെ ജനങ്ങൾ. സൗത്ത് കിൽക്കെന്നിയിൽ പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വഴിയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. ശക്തമായ മഴയിൽ ബാരോ നദി കരകവിഞ്ഞതാണ് പ്രശ്‌നത്തിന് കാരണം ആയത്. വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനാൽ ക്വായ് അടച്ചിട്ടു. നഗരത്തിലെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ക്ലെയർ: ഡൊണാൾഡ് ട്രംപിന്റെ ഗോൾഫ് റിസോർട്ട് ആയ ഡൂൺബെഗ് റിസോർട്ടിന്റെ വരുമാനത്തിൽ വർധനവ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2025 ൽ 2.23 മില്യൺ യൂറോ ആയിരുന്നു വരുമാനമായി ലഭിച്ചത്. ടിഐജിഎൽ അയർലൻഡ് എന്റർപ്രൈസസ് ലിമിറ്റഡാണ് വിവരങ്ങൾ പങ്കുവച്ചത്. റിസോർട്ടിന്റെ നടത്തിപ്പ് ചുമതല ഇവർക്കാണ്. കഴിഞ്ഞ ആഴ്ച റിസോർട്ടിലേക്ക് ബിസിനസ് സന്ദർശന വേളയിൽ എത്തിയ ഡയറക്ടർമാരായ എറിക് ട്രംപും ജനറൽ മാനേജർ കൂടിയായ ജോ റസ്സലും അക്കൗണ്ടുകളിൽ ഒപ്പുവച്ചു.
ഡബ്ലിൻ: ഡബ്ലിനിൽ രണ്ടാമത്തെ സംഗീത പരിപാടി പ്രഖ്യാപിച്ച് നെ-യോയും അക്കോണും. ആരാധകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഈ പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. ഈ വരുന്ന ഏപ്രിൽ 24 ന് ആയിരുന്നു ഡബ്ലിൻ 3 അരീനയിൽ ആദ്യത്തെ പരിപാടി ഇരുവരും പ്രഖ്യാപിച്ചിരുന്നത്. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് 25 ന് കൂടി വേദിയിൽ സംഗീത പരിപാടി ഇരുവരും ചേർന്ന് അവതരിപ്പിക്കും. ടിക്കറ്റ് മാസ്റ്റർ വഴി ആസ്വാദകർക്ക് ടിക്കറ്റുകൾ വാങ്ങാം.
ഡബ്ലിൻ: അയർലൻഡിൽ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിലും അയർലൻഡിൽ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം തുടർച്ചയായി ലഭിക്കുന്ന ശക്തമായ മഴ വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് അതിശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന് മണ്ണിൽ ഈർപ്പം ഉണ്ട്. ഈ സാഹചര്യത്തിൽ ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് അനുഭവപ്പെടാം.
ഡബ്ലിൻ: ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ വയോധികൻ ഷാനൻ നദിയിൽ വീണു. ഇന്നലെ ആയിരുന്നു സംഭവം. ഇയാളെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷിച്ചു. ആർതർസ് ക്വുവേയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയയിരുന്നു സംഭവം. അതുവഴിപോയ ആളാണ് വയോധികൻ നദിയിൽ വീണത് കണ്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ലൈഫ്‌ബോയ് നദിയിലേക്ക് എറിഞ്ഞ് അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. അപ്പോഴേയ്ക്കും അവിടെയെത്തിയ ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി അയർലൻഡിൽ ഇന്നും മഴ. ശക്തമായ മഴയ്ക്ക് സാധ്യതയുളള ഏഴ് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. കാർലോ, ഡബ്ലിൻ, കിൽക്കെന്നി, ലൗത്ത്, വാട്ടർഫോർഡ് , വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. വടക്കൻ അയർലൻഡ് മുഴുവനായും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 9 മണി മുതൽ അർധരാത്രിവരെയാണ് വാണിംഗ് ഉള്ളത്. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കവും യാത്രയ്ക്ക് ബുദ്ധിമുട്ടും ഉണ്ടായേക്കാം. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ബിസിനസ് ജെറ്റുകൾ നിരോധിക്കാനുള്ള ആലോചനയുമായി ഡബ്ലിൻ വിമാനത്താവളം. യാത്രികരുടെ പരിധി ലംഘിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. താത്കാലികമായി ബിസിനസ് ജെറ്റ് വിമാനങ്ങൾ പ്രവേശിക്കുന്നത് നിർത്തിവയ്ക്കാനാണ് തീരുമാനം. 32 മില്യണാണ് വിമാനത്താവളത്തിലെ യാത്രികരുടെ പരിധി. രാജ്യത്തെ തന്നെ പ്രധാന വിമാനത്താവളമായ ഡബ്ലിനിൽ ഈ നിയന്ത്രണം യാത്രികർക്കും അധികൃതർക്കും ഒരുപോലെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ബിസിനസ് ജെറ്റുകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
