ഡബ്ലിൻ: എക്സ്പ്രസ് വേ സർവ്വീസുകൾ നിർത്തലാക്കാൻ ബസ് ഐറാൻ. മെയ് 24 മുതൽ മൂന്ന് എക്സ്പ്രസ് വേ സർവ്വീസുകളാണ് നിർത്തലാക്കുക. കനത്ത സാമ്പത്തിക നഷ്ടത്തെ തുടർന്നാണ് സർവ്വീസുകൾ നിർത്തലാക്കാനുള്ള തീരുമാനം. ഇക്കാര്യം ബസ് ഐറാൻ നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
വാട്ടർഫോർഡ്- ഡബ്ലിൻ/ ഡബ്ലിൻ എയർപോർട്ട് ( റൂട്ട് 4), റോസ്ലെയർ/വെക്സ്ഫോർഡ് – വാട്ടർഫോർഡ് (റൂട്ട് 40 സെഗ്മെന്റ് ), ആൻഡ് ബല്ലിന – ഗാൽവേ ( റൂട്ട് 52) എന്നീ സർവ്വീസുകളാണ് നിർത്തലാക്കുന്നത്.
Discussion about this post

