Author: sreejithakvijayan

കോർക്ക്: കൗണ്ടി കോർക്കിൽ പുതിയ വീടുകളുടെ നിർമ്മാണത്തിന് അനുമതി. വിൽട്ടണിൽ 345 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി അനുമതി നൽകിയിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോട് കൂടി രാജ്യത്തെ ഭവന പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം ഉണ്ടാകും. വൺ, ടു, ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകളാണ് നിർമ്മിക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായി ആറ് നിലകളിലായിട്ടാണ് നിർമ്മാണം. 16 ടൗൺ ഹൗസുകളും 329 അപ്പാർട്ട്‌മെന്റുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 2.61 ഹെക്ടറിലാണ് വീടുകളുടെ നിർമ്മാണം.

Read More

വെക്‌സ്‌ഫോർഡ്: അയർലൻഡിൽ പുതിയ ഷോപ്പ് ആരംഭിച്ച് ഡിസ്‌കൗണ്ട് ഫാർമസി ശൃംഖലയായ കെമിസ്റ്റ് വെയർ ഹൗസ്. കൗണ്ടി വെക്‌സ്‌ഫോർഡിലെ വെക്‌സ്‌ഫോർഡ് റീട്ടെയിൽ പാർക്കിലാണ് പുതിയ കട ആരംഭിച്ചിരിക്കുന്നത്. അയർലൻഡിൽ കെമിസ്റ്റ് വെയർഹൗസിന്റെ 16ാമത്തെ കടയാണ് ഇത്. ഈ വർഷം കഴിയുമ്പോഴേയ്ക്കും മൂന്ന് ഷോപ്പുകൾ കൂടി ആരംഭിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി. 22 പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് പുതിയ സ്റ്റോറിന്റെ വരവ്. ഇതിൽ മൂന്ന് മുഴുവൻ സമയ ഫാർമസിസ്റ്റ് തസ്തികയും മൂന്ന് മാനേജർ തസ്തികകളും ഉൾപ്പെടുന്നു. 2020 ലാണ് കെമിസ്റ്റ് വെയർ ഹൗസ് അയർലൻഡിൽ ആദ്യ സ്ഥാപനം തുടങ്ങുന്നത്. നിലവിൽ ഡബ്ലിൻ, കോർക്ക്, മീത്ത്, കാർലോ, ലൗത്ത്, ലിമെറിക്ക് എന്നീ കൗണ്ടികളിൽ കമ്പനികൾക്ക് സ്‌റ്റോറുകൾ ഉണ്ട്.

Read More

എറണാകുളം: അയർലൻഡ് മലയാളിയെ പെരിയാറിന്റെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സ്വദേശി ലിസോ സേവസ്സി (48) ആണ് മരിച്ചത്. മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയർലൻഡിലെ ആശുപത്രിയിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അവധി ആഘോഷിക്കാനായി രണ്ട് ആഴ്ച മുൻപായിരുന്നു അദ്ദേഹം അങ്കമാലിയിൽ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ബുധനാഴ്ച പുറത്തുപോയ ലിസോയെ പിന്നീട് കാണാതാകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിയാർ ഉളിയന്നൂർ കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് അങ്കമാലി സെന്റ് ജോർജ് ബസിലിക്കിയിൽ. ഭാര്യ ചുള്ളി തിരുതനത്തിൽ ലിൻസി അയർലൻഡിൽ നഴ്‌സാണ്. നിഖിത, പാട്രിക് എന്നിവരാണ് മക്കൾ.

Read More

ഡബ്ലിൻ: അയർലൻഡിന്റെ ഐടിസി മേഖലയ്ക്ക് പുതിയ തസ്തികകൾ ആവശ്യം. മേഖലയിൽ പുതിയ 89,590 പുതിയ തസ്തികളാണ് ആവശ്യമായുള്ളത്. 2023 ആകുമ്പോഴേയ്ക്കും ഈ തസ്തികകളിൽ നിയമനം വേണമെന്നും പഠനം വ്യക്തമാക്കുന്നു. ഐറിഷ് ടെക് സ്റ്റാർട്ടപ്പുകളുടെയും സ്‌കെയിലിംഗ് കമ്പനികളുടെയും സംഘടനയായ സ്‌കെയിൽ അയർലൻഡ് ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവര സാങ്കേതിക രംഗം വലിയ ഉയർച്ചയാണ് കൈവരിക്കുന്നത്. അതിനാൽ ഭാവിയിലെ ആവശ്യങ്ങൾ നിലവിലെ ശേഷികൊണ്ട് നിറവേറ്റുക വലിയ വെല്ലുവിളിയാകും. പുതിയ തസ്തികകളിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന വിലയിരുത്തലിന് പിന്നാലെയാണ് സ്കെയിൽ അയർലൻഡ് നിർദ്ദേശം പങ്കുവച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതികൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി കോടതി. എന്നിസ് ജില്ലാ കോടതിയുടേതാണ് നടപടി. പലസ്തീൻ അനുകൂലികളായ മൂന്ന് സ്ത്രീകളാണ് കേസിലെ പ്രതികൾ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു പ്രതികൾ വാഹനത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കടന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോർക്ക് സ്വദേശിനിയായ ബാദ്ഭ് നി ചാത്തസൈ, ഡബ്ലിൻ സ്വദേശിനി ഷാങ്കിൽ, ക്ലെയർ സ്വദേശിനി ക്ലെയർ ബ്രെന്നൻ എന്നിവരാണ് വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കടന്നത്. ഇവർക്കെതിരെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി, സുരക്ഷയിൽ വീഴ്ചവരുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് വെസ്റ്റ്‌ലൈഫ്. ഡബ്ലിനിലെ 3അരീനയിൽ അഞ്ച് പരിപാടികളാണ് പ്രമുഖ ബാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാൻഡിന്റെ 25ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് 3അരീനയിൽ പരിപാടി അവതരിപ്പിക്കുന്നത്. അടുത്ത വർഷം സെപ്തംബറിലാണ് പരിപാടി. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നിശ്ചയിച്ചിരിക്കുന്ന പരിപാടിയ്ക്ക് ശേഷം സെപ്തംബർ 22 മുതൽ 26 വരെയാണ് ബാൻഡ് ഡബ്ലിനിൽ സംഗീത വിരുന്ന് ഒരുക്കുക.

Read More

ഡബ്ലിൻ: മികച്ച ജീവിതം തേടിയാണ് തുസ്ല കേന്ദ്രത്തിൽ കൊല്ലപ്പെട്ട വാഡിം ഡേവിഡെങ്കോ അയർലൻഡിൽ എത്തിയതെന്ന് കുടുംബം. 17 കാരന്റെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ ആയിരുന്നു അർധസഹോദരന്റെ പ്രതികരണം. വാഡിമിന്റെ അപ്രതീക്ഷിത വിയോഗം വലിയ ദു:ഖം ഉളവാക്കിയെന്നും സഹോദരൻ വ്യക്തമാക്കി. ബുദ്ധിശാലിയും കരുണയുള്ളവനും എല്ലാവരോടും മര്യാദയുള്ള പെരുമാറ്റം വച്ചുപുലർത്തുകയും ചെയ്ത വ്യക്തിയായിരുന്നു വാഡിം. വെറും 17 വയസ്സ് മാത്രമാണ് അവന്റെ പ്രായം. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെ നല്ല ജീവിതം തേടിയായിരുന്നു അവൻ അയർലൻഡിലേക്ക് പോയത്. അടുത്ത മാസം 1 ന് അവന്റെ പിറന്നാളാണെന്നും അർധസഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ ലഭിക്കുന്ന പശ്ചാത്തലത്തിൽ യെല്ലോ വാണിംഗ് ഓറഞ്ച് വാണിംഗായി പരിഷ്‌കരിച്ചു. കോർക്ക്, വാട്ടർഫോർഡ് കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. ഇന്ന് രാത്രി എട്ട് മണി മുതൽ ഓറഞ്ച് വാണിംഗ് നിലവിൽ വരും. നാളെ രാവിലെ അഞ്ച് മണിവരെയാണ് വാണിംഗ്. അതിശക്തമായ മഴയാണ് ഇരു കൗണ്ടികളിലും ലഭിക്കുക. ഇതിനൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകും. അതേസമയം കെറിയിലെ യെല്ലോ വാണിംഗ് ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് നിലവിൽവരും. നാളെ രാവിലെ അഞ്ച് മണിവരെയാണ് മുന്നറിയിപ്പ്. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ് എന്നീ കൗണ്ടികളിൽ ഇന്ന് രാത്രി 8 മണി മുതൽ നാളെ രാവിലെ എട്ട് മണിവരെയാണ് യെല്ലോ വാണിംഗ് ഉള്ളത്.

Read More

ഡബ്ലിൻ: മൗണ്ട്‌ജോയ് ജയിലിലെ നാലിൽ ഒരാൾ വീതം ഓപിയോയിഡ് ആസക്തിക്ക് മെത്തഡോൺ സ്വീകരിക്കുന്നതായി കണ്ടെത്തൽ. മൗണ്ട്‌ജോയ് കാമ്പസിലെ വനിതാ ജയിലിലെ തടവുകാർക്കിടയിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ഇവരിൽ 40 ശതമാനം പേരും ആസക്തി ഇല്ലാതാക്കാൻ മെത്തഡോണോ അല്ലെങ്കിൽ ഇതിന് സമാനമായ മരുന്നോ കഴിക്കുന്നുണ്ട്. ഐറിഷ് ജയിൽ സർവീസ് (ഐപിഎസ്) പ്രസിദ്ധീകരിച്ച ടെൻഡർ രേഖകളിലെ വിവരങ്ങൾ പ്രകാരം പുരുഷ ജയിലിലെ അഞ്ചിൽ ഒരാൾ ഒപിയോയിഡ് അഗോണിസ്റ്റ് തെറാപ്പിയുടെ (ഒഎടി) ഭാഗമായി നിലവിൽ മെത്തഡോൺ ഉപയോഗിക്കുന്നുണ്ട്. വനിതാ ജയിലിലെ തടവുപുള്ളികൾക്കും ഈ സേവനം കാര്യക്ഷമമായി ലഭ്യമാക്കാനാണ് ഐപിഎസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാണ് ടെന്റർ. വരുന്ന നാല് വർഷങ്ങളിൽ ഇത്തരം സേവനങ്ങൾക്കായി ഏകദേശം രണ്ട് മില്യൺ യൂറോയോളം ചിലഴിക്കാനാണ് തീരുമാനം.

Read More

ഡബ്ലിൻ: ഡോണാഗ്മെഡിലെ തുസ്ല കേന്ദ്രത്തിൽ ഉണ്ടായ കത്തിക്കുത്തിൽ അറസ്റ്റിലായത് കൗമാരക്കാരൻ. ഏകദേശം 17 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ ജീവന് ഭീഷണിയുള്ളതല്ല. നിലവിൽ ഇയാളിൽ നിന്നും പോലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. ചികിത്സ പൂർത്തിയായ ശേഷം നിയമ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. ഇക്കഴിഞ്ഞ മൂന്നിന് ആയിരുന്നു തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. കത്തിക്കുത്തിൽ 17 വയസ്സുള്ള യുക്രെയ്ൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. കേന്ദ്രത്തിലെ ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More