Author: sreejithakvijayan

വെക്‌സ്‌ഫോർഡ്: ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രളയത്തെ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വെക്‌സ്‌ഫോർഡിനെയാണ് പ്രളയം കാര്യമായി ബാധിച്ചത്. ഇവിടെ മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടായിരുന്നു. അവർ ലേഡീസ് ദ്വീപിൽ കനത്ത മഴ മണ്ണ് ഇടിച്ചലിന് കാരണം ആയിരുന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എനിസ്‌കോർത്തി, ബൺക്ലോഡി എന്നീ മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Read More

ഡെറി: കൗണ്ടി ഡെറിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 60 വയസ്സുളള പുരുഷനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. റോസ്മൗണ്ടിലെ ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള വീട്ടിൽ ആയിരുന്നു സംഭവം. രാവിലെ 11 മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് അധികൃതർക്ക് അറിയിപ്പ് ലഭിച്ചത്. തുടർന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ കൗൺസിൽ വർക്കർമാർക്ക് നേരെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 2.40 ഓടെയായിരുന്നു പോലീസിന് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചത്. ലിറ്റിൽ ഡൊണഗൽ സ്ട്രീറ്റ് മേഖലയിൽവച്ചായിരുന്നു ആക്രമണം. രണ്ട് പുരുഷന്മാരാണ് ആക്രമിച്ചത് എന്നാണ് വിവരം. ആക്രമണത്തിൽ കൗൺസിൽ പ്രവർത്തകർക്ക് മുഖത്തും കഴുത്തിനും പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: അയർലൻഡിലെ വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി പോലീസ്. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് പോലീസ് നിർദ്ദേശിച്ചു. റോഡ് സുരക്ഷയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി പോലീസ് റോഡ് സുരക്ഷാ ക്യാമ്പയ്‌നിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച ക്യാമ്പയ്ൻ ചൊവ്വാഴ്ച രാവിലെ വരെ നീണ്ട് നിൽക്കും. ഈ മാസം ഇതുവരെ വാഹനാപകടങ്ങളിൽ എട്ട് പേരാണ് മരിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

Read More

ഡബ്ലിൻ: ആഗോളതലത്തിൽ തൊഴിലാളികളെ കുറയ്ക്കാനുള്ള തീരുമാനവുമായി അമേരിക്കൻ കമ്പനിയായ മാസ്റ്റർകാർഡ്. അയർലൻഡിലെ 1500 ലധികം തൊഴിലാളികളുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലായി. മുഴുവൻ സമയ ജീവനക്കാരുടെ തോത് നാല് ശതമാനം കുറയ്്ക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ ഈ തീരുമാനം കമ്പനി നടപ്പിലാക്കും. മാസ്റ്റർകാർഡിന് 1600 ഐറിഷ് ജീവനക്കാരാണ് ഉള്ളത്. ഇവർക്ക് പിരിച്ചുവിടൽ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ തീരുമാനം എത്ര ജീവനക്കാരെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 2008 ൽ 36 ജീവനക്കാരുമായിട്ടാണ് കമ്പനി അയർലൻഡിൽ ചുവടുറപ്പിച്ചത്.

Read More

ഡബ്ലിൻ: കെറിഗോൾഡ് വെണ്ണയുടെ വില കുറച്ച് അയർലൻഡിലെ സൂപ്പർമാർക്കറ്റുകൾ. സൂപ്പർവാലു, സെൻട്ര എന്നീ സൂപ്പർമാർക്കറ്റുകളാണ് വില കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മസ്‌ഗ്രേവ്, കെറിഗോൾഡ് ശ്രേണിയിലുടനീളം 9 ശതമാനം വരെയാണ് ഇളവുകൾ. ഇതോടെ ഒരു പാക്കിന് 50 സെന്റ് ലാഭിക്കാൻ കഴിയും. നേരത്തെ കെറിഗോൾഡ് ബട്ടർ പൗണ്ടിന് 5.49 യൂറോ ആയിരുന്നു. എന്നാൽ ഇത് 4.99 യൂറോ ആയി കുറയും. ഹാഫ് പൗണ്ട് ഉത്പന്നങ്ങൾ 3.29 യൂറോയിൽ നിന്നും 2.99 യൂറോ ആയും കുറയും.

Read More

ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്തിരുന്ന കടയിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാരന് ജയിൽ ശിക്ഷ. 45 കാരനായ മെഗ്ഡി ബായെ രണ്ട് വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ലാപ്‌ടോപ്പുകളും ഫോണുകളും ഉൾപ്പെടെ 371 ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. ഡിഐഡി ഇലക്ട്രിക്കലിലെ ജീവനക്കാരനായിരുന്നു ബാ. 2017 നവംബർ മുതൽ 2021 നവംബർവരെ മൂന്ന് വർഷമായിരുന്നു ഇയാൾ കടയിൽ ജോലി ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു മോഷണം. ഇയാൾക്ക് വെയർ ഹൗസിലേക്ക് പ്രവേശനം നൽകിയിരുന്നു. 2021 നവംബറിൽ വെയർ ഹൗസിലെ പെട്ടിയിൽ നിന്നും ആപ്പിളിന്റെ അഞ്ച് ഉപകരണങ്ങൾ നഷ്ടപ്പെട്ടതായി വെയർഹൗസ് മാനേജർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ മോഷണം കണ്ടെത്തിയത്.

Read More

ലൗത്ത്: സെന്റ് ബ്രിജിഡ്‌സ് വാരാന്ത്യത്തിന്റെ ഭാഗമായി ലൗത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. മാരത്തൺ ഉൾപ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ചയാണ് സെന്റ് ബ്രിജിഡ്‌സ് ദിനം. ഇതോടൊപ്പം വസന്തത്തിന്റെ ആദ്യ ദിനവും, പുരാതന കെൽറ്റിക് ഉത്സവമായ ഇംബോൾക്കിന്റെ തുടക്കവും ആഘോഷിക്കും. തീർത്ഥായാത്ര, വാക്കിംഗ് ടൂർ, പരമ്പരാഗത സംഗീത പരിപാടി, എക്‌സിബിഷനുകൾ, ഹാഫ് മാരത്തോൺ എന്നിവയാണ് സംഘടിപ്പിക്കുന്നത്.

Read More

ഡൊണഗൽ: മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ വിമർശിച്ച് ലെറ്റർകെന്നിയിലുള്ള സെന്റ് യൂനൻസ് കോളേജ്. ഒഴിവാക്കിയത് അത്യന്തം നിരാശാജനകമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തേക്ക് പ്രധാന കെട്ടിട നിർമ്മാണ പദ്ധതികൾക്കുള്ള വകുപ്പിന്റെ മുൻഗണനാ പട്ടികയിൽ നിന്നാണ് കോളേജിന് ഒഴിവാക്കിയത്. ഇത് രണ്ടാമത്തെ തവണയാണ് സ്‌കൂളിനെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നത്. ഇതേ തുടർന്നാണ് രൂക്ഷമായ വിമർശനവുമായി അധികൃതർ രംഗത്ത് എത്തിയത്. വിദ്യാഭ്യാസ വകുപ്പിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സ്‌കൂൾ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഇന്ന് ക്രൊയേഷ്യയിലേക്ക് തിരിക്കും. യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൊയേഷ്യ സന്ദർശിക്കുന്നത്. രണ്ട് ദിവസമാണ് ഉച്ചകോടി. ഫിൻ ഗെയ്‌ലിന്റെ യൂറോപ്യൻ പാർലമെന്റ് ഗ്രൂപ്പാണ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി. ഇന്ന് പ്രത്യേക വിമാനത്തിൽ അദ്ദേഹം ക്രൊയേഷ്യയിലേക്ക് തിരിക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഇവരുമായി സൈമൺ ഹാരിസ് കൂടിക്കാഴ്ച നടത്തും.

Read More