ക്ലെയർ: ഡൊണാൾഡ് ട്രംപിന്റെ ഗോൾഫ് റിസോർട്ട് ആയ ഡൂൺബെഗ് റിസോർട്ടിന്റെ വരുമാനത്തിൽ വർധനവ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2025 ൽ 2.23 മില്യൺ യൂറോ ആയിരുന്നു വരുമാനമായി ലഭിച്ചത്.
ടിഐജിഎൽ അയർലൻഡ് എന്റർപ്രൈസസ് ലിമിറ്റഡാണ് വിവരങ്ങൾ പങ്കുവച്ചത്. റിസോർട്ടിന്റെ നടത്തിപ്പ് ചുമതല ഇവർക്കാണ്. കഴിഞ്ഞ ആഴ്ച റിസോർട്ടിലേക്ക് ബിസിനസ് സന്ദർശന വേളയിൽ എത്തിയ ഡയറക്ടർമാരായ എറിക് ട്രംപും ജനറൽ മാനേജർ കൂടിയായ ജോ റസ്സലും അക്കൗണ്ടുകളിൽ ഒപ്പുവച്ചു.
Discussion about this post

