ഡബ്ലിൻ: അയർലൻഡിലെ ആദ്യ റെഡ് ലൈറ്റ് ക്യാമറ ഇന്ന് മുതൽ പ്രവർത്തനക്ഷമം ആകും. ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിലാണ് ആദ്യ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള റെയിൽവേ ലെവൽ ക്രോസിംഗുകളിൽ പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പോലീസ്, ഐറിഷ് റെയിൽ, ഡബ്ലിൻ സിറ്റി കൗൺസിൽ എന്നിവയുടെ സംയുക്ത പ്രവർത്തനമാണ് ലെവൽ ക്രോസിംഗിലെ ആദ്യ റെഡ് ലൈറ്റ് ക്യാമറ. രാജ്യത്തെ ആറ് ലെവൽ ക്രോസിംഗുകളിൽ ക്യാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിൽ ആദ്യത്തെ ക്യാമറയാണ് മെറിയോൺ ഗേറ്റിലേത്.
Discussion about this post

