ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ട്രാക്ടറുകൾ അണിനിരത്തി പ്രതിഷേധം. ബോർഡ് ബിയയുടെ ചെയർമാൻ ലാറി മുറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 15 ഓളം ട്രാക്ടറുകളാണ് ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിഷേധക്കാർ പാർക്ക് ചെയ്തത്.
ഐറിഷ് ഫാർമേഴ്സ് അസോസിയേഷനും (ഐഎഫ്എ) ഐറിഷ് ക്രീമറി മിൽക്ക് സപ്ലയേഴ്സ് അസോസിയേഷനും (ഐസിഎംഎസ്എ) ആണ് രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഐറിഷ് ബീഫും ഐറിഷ് ഭക്ഷണവും പ്രോത്സാഹിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട ബോർഡ് ബിയ ഉത്തരവാദിത്തങ്ങൾ മറക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മുറിൻറെ കമ്പനിയായ ഡോൺ ഫാം ഫുഡ്സ് ബ്രസീലിൽ നിന്നും ബീഫ് വാങ്ങിയെന്ന വെളിപ്പെടുത്തലാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Discussion about this post

