ഡബ്ലിൻ: ഡബ്ലിനിൽ രണ്ടാമത്തെ സംഗീത പരിപാടി പ്രഖ്യാപിച്ച് നെ-യോയും അക്കോണും. ആരാധകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഈ പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും.
ഈ വരുന്ന ഏപ്രിൽ 24 ന് ആയിരുന്നു ഡബ്ലിൻ 3 അരീനയിൽ ആദ്യത്തെ പരിപാടി ഇരുവരും പ്രഖ്യാപിച്ചിരുന്നത്. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് 25 ന് കൂടി വേദിയിൽ സംഗീത പരിപാടി ഇരുവരും ചേർന്ന് അവതരിപ്പിക്കും. ടിക്കറ്റ് മാസ്റ്റർ വഴി ആസ്വാദകർക്ക് ടിക്കറ്റുകൾ വാങ്ങാം.
Discussion about this post

