- ഡൗണിൽ വീടിന് തീയിട്ടു
- മൃതദേഹം കണ്ടെത്തിയ സംഭവം; 50 കാരി അറസ്റ്റിൽ
- സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പന; കമ്പനികൾക്ക് കിട്ടാനിരിക്കുന്നത് മുട്ടൻ പണി
- സാമ്പത്തിക നഷ്ടം; മൂന്ന് എക്സ്പ്രസ് വേ സർവ്വീസുകൾ അവസാനിപ്പിക്കാൻ ബസ് ഐറാൻ
- ചാമ്പ്യന്മാർക്ക് ജയത്തുടക്കം; ഐപിഎൽ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ബംഗലൂരു
- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
- മാർച്ച് 29 മുതൽ അയർലൻഡിൽ സമയം മുന്നോട്ട് ; ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു
- അയര്ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില് മാറ്റം വരുമെന്ന് സൂചന ; സര്ക്കാര് പരിഗണിക്കുന്നത് 32 ശുപാര്ശകൾ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ ഭവന നിർമ്മാണ മേഖലയ്ക്ക് നേട്ടം. കഴിഞ്ഞ വർഷം ഭവന പൂർത്തീകരണം 20 ശതമാനം വർധിച്ചു. 2025 ൽ 36,284 വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു വർഷം ഇത്രയും വീടുകൾ യാഥാർത്ഥ്യമാകുന്നത്. പോയ വർഷം 12,047 അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 38.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ഡബ്ലിൻ, മിഡ്-ഈസ്റ്റ് മേഖലകളിൽ ആയിരുന്നു പകുതിയിലധികം വീടുകളും നിർമ്മിച്ചത്.
ഡൊണഗൽ: ഷോൺ ഡഫി കൊലക്കേസിൽ വിവരങ്ങൾ തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഷോൺ ഡഫി കൊല്ലപ്പെട്ട് 21 വർഷം പൂർത്തിയാകുന്ന വേളയിലാണ് പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. 2005 ജനുവരി 9 ന് ആയിരുന്നു ആൻ ക്ലോച്ചൻ ലിയാത്തിന് പുറത്തുള്ള മിൻ നാ ക്രോയിസിലെ വീട്ടിൽവച്ച് ഡഫി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നു. ആരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഡബ്ലിൻ: അയർലൻഡിലെ പ്രൈമറി സ്‌കൂളുകളിൽ പ്രവേശനം കുറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 6,500 ആയാണ് പ്രവേശനം കുറഞ്ഞത്. അടുത്തിടെ ആദ്യമായിട്ടാണ് ഇത്രയും വലിയ ഇടിവ് ഉണ്ടാകുന്നത്. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനാൽ പല സ്‌കൂളുകളും കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വിദ്യാർത്ഥികൾ കുറയുന്നതിനോടൊപ്പം തന്നെ അധ്യാപകരുടെ കൊഴിഞ്ഞ് പോക്കും ഉണ്ടാകുന്നുണ്ട്. പ്രൈമറി സ്‌കൂളിൽ പോകുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് പ്രവേശനം കുറയാനും കാരണം ആയത് എന്നാണ് വിവരം.
ഡബ്ലിൻ: അയർലൻഡിൽ പ്രതിഷേധവുമായി അഭയാർത്ഥികൾ. നാടുകടത്തൽ അവസാനിപ്പിക്കണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഡെയിലിന് പുറത്താണ് സംഘടിച്ചത്. അഭയാർത്ഥികളെ നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നാടുകടത്തൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ആഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ഡെയിലിന് മുൻപിലും ഇവർ സംഘടിച്ചത്. കുട്ടികൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നു.
ഡബ്ലിൻ: ഗ്രീൻ പാർട്ടിയുടെ ഉപനേതാവായി ഡബ്ലിൻ മുൻ മേയർ ഹേസൽ ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. വോട്ടെടുപ്പിലൂടെയാണ് ചുവിനെ ഉപനേതാവായി തിരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഗ്രീൻ പാർട്ടിയുടെ ഉപനേതാവ് ആയിരുന്ന റോയിസിൻ ഗാർവേ രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഉപനേതാവിനായുള്ള വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
ഡബ്ലിൻ: രൂപയ്‌ക്കെതിരെ കുതിച്ച് കയറി യൂറോ. ഒരു യൂറോയ്ക്ക് 110.04 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. കഴിഞ്ഞ വർഷം ജൂണിലാണ് യൂറോയുടെ മൂല്യം 100 രൂപ കടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 92.04 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഇതാണ് യൂറോയ്ക്ക് നേട്ടമായത്. ഈ മാസം ആദ്യം തന്നെ യൂറോയുടെ മൂല്യം 105.67 രൂപ എന്ന നിലയിൽ എത്തിയിരുന്നു.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ടു. ഫെയർവ്യൂ മേഖലയിലെ പ്രധാന പൈപ്പ് പൊട്ടിയതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. ബേസൈഡ്, കോളിൻസ് അവന്യൂ, ഹൗത്ത് റോഡ്, റഹെനി, ക്ലോണ്ടാർഫ്, ആർട്ടനെ, ഫെയർവ്യൂ, ബിൽബറാക്ക്, നോർത്ത് സ്ട്രാൻഡ്, ഡ്രംക്രോണ്ട്ര എന്നിവിടങ്ങളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്. മറ്റ് ഭാഗങ്ങളിൽ വെള്ളം ലഭിക്കുമെങ്കിലും ശക്തികുറയും.
മൊനാഘൻ: മൊനാഘനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവാണ് മരിച്ചത്. അതേസമയം ലാവോയിസിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 70 കാരനും മരിച്ചു. സ്മിത്ത്‌ബോറോയിലെ ഇനിഷാമോണിൽ ആയിരുന്നു വാഹനാപകടം ഉണ്ടായത്. 30 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഡബ്ലിൻ: മുൻ ഡബ്ലിൻ ജിഎഎ മാനേജരും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ജിം ഗാവിൻ നോർത്ത് ഈസ്റ്റ് ഇന്നർ സിറ്റി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ബോർഡ് ചെയർമാൻസ്ഥാനം രാജിവച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് ഗാവിൻ ഡബ്ലിൻ സിറ്റി കൗൺസിലിന് കൈമാറിയിട്ടുണ്ട്. 2023 മെയിൽ ആയിരുന്നു അദ്ദേഹം ബോർഡിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ലിസ് കാനവാൻ ഇടക്കാല ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. 2016 ജൂലൈയിലാണ് നോർത്ത് ഈസ്റ്റ് ഇന്നർ സിറ്റി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ബോർഡ് രൂപീകരിച്ചത്.
ഡബ്ലിൻ: മൊനാഘനിലെ ചരിത്ര പ്രസിദ്ധമായ ചാപ്പൽ പുനർവികസിപ്പിക്കും. 7 മില്യൺ യൂറോയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുനർനിർമ്മാണം. മൊനാഘൻ കൗണ്ടി കൗൺസിലിന് കീഴിലെ സെന്റ് ലൂയിസ് ചാപ്പലാണ് നവീകരിക്കുന്നത്. 21ാം നൂറ്റാണ്ടിലെ നിർമ്മിതിയാണ് ഇത്. ചാപ്പലിന്റെ പുനർനിർമ്മാണത്തിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. കോടിക്കണക്കിന് യൂറോയുടെ നിക്ഷേപം ഉറപ്പാക്കുന്നതിനായി മൊനാഘൻ കൗണ്ടി കൗൺസിലും നോർത്തേൺ ആൻഡ് വെസ്റ്റേൺ റീജിയണൽ അസംബ്ലിയും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
