Author: sreejithakvijayan

ടൈറോൺ: കൗണ്ടി ടൈറോണിൽ ഫ്‌ളാറ്റിന് തീയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 20 ഉം 22 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള ഇവരെ വിശദമായി ചോദ്യം ചെയ്യും. സള്ളൻബോയ് പാർക്ക് മേഖലയിലെ ഫ്‌ളാറ്റിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവ സമയം ആരും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി.

Read More

ഡൊണഗൽ: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഡൊണഗൽ കൗണ്ടി കൗൺസിൽ. കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കൗൺസിൽ അധികൃതർ നിർദ്ദേശിച്ചു. അതിനാൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൗണ്ടികളിലെ നദികളിൽ വെള്ളം ഉയർന്ന് നിൽക്കുകയാണ്. മണ്ണിന് നനവുള്ളതിനാൽ ചെറിയ മഴ പോലും വെള്ളക്കെട്ടിന് കാരണമാകും. ബീച്ചുകളിൽ ഇറങ്ങുമ്പോൾ ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാർ നാളെ യോഗം ചേരും. പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ നേതൃത്വത്തിലാകും യോഗം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, മന്ത്രിമാരായ ജാക്ക് ചേമ്പേഴ്‌സ്, ജെയിംസ് ബ്രൗൺ, ഡാര കാലിയറി, പീറ്റർ ബർക്ക് എന്നിവർ യോഗത്തിൽ പങ്കുചേരും. നിലവിലുള്ള മെറ്റ് ഐറാന്റെ മുന്നറിയിപ്പുകളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലർട്ട് സംവിധാനം പര്യാപ്തമാണോ എന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

Read More

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മഴയെ തുടർന്ന് മുന്നറിയിപ്പ്. എട്ട് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. നാളെ ഉച്ചയ്ക്ക് 1 മണി മുതൽ ആരംഭിക്കുന്ന യെല്ലോ വാണിംഗ് മറ്റെന്നാൾ രാവിലെ 9 മണിയ്ക്ക് അവസാനിക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അയർലൻഡിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ നാളെയും മറ്റെന്നാൾ രാവിലെ സമയങ്ങളിലും ലഭിക്കുന്ന മഴ നദികൾ കരകവിയുന്നതിനും പ്രളയത്തിനും കാരണമാകും. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, കോർക്ക്, വാട്ടർഫോർഡ്, ഡബ്ലിൻ, ലൗത്ത്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്.

Read More

ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും പ്രളയത്തിനും പിന്നാലെ അയർലൻഡിലെ കാലാവസ്ഥ ശാന്തമാകുന്നു. അടുത്ത വാരം അയർലൻഡിൽ വെയിലെത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കുന്നത്. അതേസമയം മഴ പൂർണമായി മാറിയെന്ന് പറയാൻ കഴിയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അയർലൻഡിൽ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്കൻ മേഖലകളിൽ മഴയുണ്ടാകാമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടും. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ദിവസങ്ങളിൽ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ സിൻ ഫെയ്‌നിന്റെ പിന്തുണ കുറഞ്ഞു. സൺഡേ ഇൻഡിപെൻഡന്റിന്റെ ഗവേഷണമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഫിൻ ഗെയ്‌ലിന്റെ പിന്തുണ വർധിക്കുന്നുണ്ട്. സിൻ ഫെയ്‌നിന്റെ പിന്തുണയിൽ രണ്ട് പോയിന്റിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ജനപിന്തുണ 20 ശതമാനം ആയി. എങ്കിലും രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പിന്തുണയുള്ള പാർട്ടി സിൻ ഫെയ്ൻ ആണ്. ഫിൻ ഗെയ്‌ലും, ഫിയന്ന ഫെയ്‌ലും പിന്തുണയിൽ തുല്യ ശക്തികളാണ്. 18 ശതമാനം ആണ് ഇവരുടെ പിന്തുണ. ഗ്രീൻസ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ്-സോളിഡാരിറ്റി, ഇൻഡിപെൻഡന്റ് അയർലൻഡ് എന്നീ പാർട്ടികളുടെ പിന്തുണയിൽ ഒരു പോയിന്റിന്റെ വർധനവ് ഇക്കുറി ഉണ്ടായി.

Read More

ഡബ്ലിൻ: സെന്റ് ബ്രിജിഡ്‌സ് ദിനത്തോട് അനുബന്ധിച്ച് അയർലൻഡിൽ ഇന്ന് വിപുലമായ ആഘോഷപരിപാടികൾ. വെക്‌സ്‌ഫോർഡ്, ലിമെറിക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ വലിയ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 29 ന് ആരംഭിച്ച ആഘോഷപരിപാടികൾ നാളെ സമാപിക്കും. സെന്റ് ബ്രിജിഡ്‌സ് ദിനത്തോട് അനുബന്ധിച്ച് വെക്‌സ്‌ഫോർഡിൽ ലൈവ് മ്യൂസിക് പരിപാടിയാണ് നടക്കുക. ലിമെറിക്കിൽ ക്രോസ് മേക്കിംഗ് വർക്കഷോപ്പും നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നാനോടി നൃത്തം, മ്യൂസിക് ഷോ, നൃത്തം, മാസ്‌ക്‌സ് എന്നിവ നടന്നിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് പരിക്കേൽക്കാൻ ഇടയാക്കിയ ആക്രമണത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികളും സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം ഉണ്ടായത്. നോർത്ത് വാൾ ക്വായിലെ വീട്ടിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. സംഭവ സമയം അതുവഴി പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പുരുഷന്മാരാണ് കേസിലെ പ്രതികൾ. ഇവരെ ഡണ്ടാൽക്ക് ജില്ലാ കോടതിയിലാണ് ഹാജരാക്കിയത്. 38 കാരനായ യുകെ സ്വദേശി ഗ്രഹാം സോമേഴ്‌സ്, ഫിൻഗ്ലാസ് സ്വദേശിയായ ബ്രിയാൻ കോൾമാൻ, 57 വയസ്സുള്ള അലൻ ഒ നെയ്ൽ എന്നിവരാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ചയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 10 മില്യൺ യൂറോ വിലയുള്ള ലഹരിയാണ് പിടിച്ചെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരു മരണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഡബ്ലിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. 60 വയസ്സുളള രണ്ട് പേർക്കാണ് പരിക്കേറ്റത്. ഡബ്ലിൻ 3 ലെ ബാലിബോയിലുള്ള ഫോസ്റ്റർ ടെറസിലെ വീട്ടിൽ ആയിരുന്നു സംഭവം. പുലർച്ചെയോടെ വിവരം ലഭിച്ച പോലീസ് സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് തന്നെ 50 കാരന് ജീവൻ നഷ്ടമായിരുന്നു.

Read More