ഡബ്ലിൻ: ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ വയോധികൻ ഷാനൻ നദിയിൽ വീണു. ഇന്നലെ ആയിരുന്നു സംഭവം. ഇയാളെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷിച്ചു.
ആർതർസ് ക്വുവേയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയയിരുന്നു സംഭവം. അതുവഴിപോയ ആളാണ് വയോധികൻ നദിയിൽ വീണത് കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ലൈഫ്ബോയ് നദിയിലേക്ക് എറിഞ്ഞ് അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. അപ്പോഴേയ്ക്കും അവിടെയെത്തിയ ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Discussion about this post

