ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് വീണ്ടും ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ . കോവിഡ് കാലത്ത് താൽക്കാലികമായി നിർത്തിവച്ചിരുന്ന ചാർജുകളാൺ ഈ വർഷം പുനഃസ്ഥാപിച്ചത് .
ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് €116 ഉം ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്ക് €109 യുമാണ് ഫീസ്. കോവിഡ് കാലത്ത് വന്ന സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നണ് മന്ത്രി പറയുന്നത് . ജീവിതച്ചെലവ് സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും ബജറ്റ് പരിമിതികൾക്കുള്ളിൽ കൈകാര്യം ചെയ്യണമെന്നും ഹിൽഡെഗാർഡ് നൗട്ടൺ പറയുന്നു.
Discussion about this post

