പാലക്കാട് ; തെരഞ്ഞെടുപ്പിന് ആവേശം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരിലും നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി പങ്കെടുക്കും.
കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന മോദി കോട്ട മൈതാനത്ത് 12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികൾക്കും, എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കൾക്കുമൊപ്പം വേദി പങ്കിടും. തുടര്‍ന്ന് തൃശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രിയെ കുട്ടനല്ലൂര്‍ ഹെലിപാഡില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
തൃശൂരില്‍ ജില്ല ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിന് മുന്‍വശം സമാപിക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഇരുജില്ലകളിലും ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വരും ദിവസങ്ങളിൽ പ്രചാരണത്തിന് എത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിൽ യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തും. അടൂരിൽ പ്രചാരണവും , റോഡ് ഷോയും നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ പ്രചാരണം നടത്തും.

