കിൽക്കെന്നി: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വലഞ്ഞ് കിൽക്കെന്നിയിലെ ജനങ്ങൾ. സൗത്ത് കിൽക്കെന്നിയിൽ പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വഴിയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു.
ശക്തമായ മഴയിൽ ബാരോ നദി കരകവിഞ്ഞതാണ് പ്രശ്നത്തിന് കാരണം ആയത്. വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനാൽ ക്വായ് അടച്ചിട്ടു. നഗരത്തിലെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
Discussion about this post

