ഡബ്ലിൻ: അയർലൻഡിൽ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിലും അയർലൻഡിൽ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം തുടർച്ചയായി ലഭിക്കുന്ന ശക്തമായ മഴ വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക.
കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് അതിശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന് മണ്ണിൽ ഈർപ്പം ഉണ്ട്. ഈ സാഹചര്യത്തിൽ ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് അനുഭവപ്പെടാം.
Discussion about this post

