ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ തീവയ്പ്പ്. രണ്ട് പേർക്ക് പരിക്കേറ്റു. ഡൗൺപാട്രികിലെ സൗൾ സ്ട്രീറ്റ് മേഖലയിലാണ് സംഭവം. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ ഉണ്ടായി.
ശനിയാഴ്ച പുലർച്ചെ 1.50 ഓടെയായിരുന്നു സംഭവം. ആക്രമണം ഉണ്ടാകുമ്പോൾ രണ്ട് പേർ മാത്രമാണ് വീട്ടിൽ ഉണ്ടായത്. തീ പടർന്നതോടെ ഇവർ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്. എന്നാൽ പരിക്കുകൾ സാരമുള്ളവയല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

