ഡബ്ലിൻ: അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് തടയിടാൻ യൂറോപ്യൻ യൂണിയൻ. ഇതിനായി നിയമ നിർമ്മാണം നടത്തും. ചൈനീസ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയാണ് നടപടി നേരിടേണ്ടിവരിക.
ഉത്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. തുടർച്ചയായി നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ 12 മാസത്തിനിടെ ഇയുവിലേക്കുള്ള അവരുടെ മൊത്തം വിൽപ്പനയുടെ 1 മുതൽ ആറ് ശതമാനം വരെ പിഴ ഈടാക്കും.
Discussion about this post

