ഡബ്ലിൻ: ലൈംഗികാതിക്രമത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം റോട്ടുണ്ടയിൽ പരിചരണം തേടിയവരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡബ്ലിൻ ആശുപത്രിയിലെ ലൈംഗികാതിക്രമ ചികിത്സാ യൂണിറ്റിൽ (എസ്എടിയു) ചികിത്സയ്ക്കെത്തിയവരുടെ എണ്ണത്തിലും വർധനവുണ്ട്.
ഡബ്ലിൻ ആശുപത്രിയിലെ എസ്എടിയുവിൽ 443 പേരാണ് കഴിഞ്ഞ വർഷം ചികിത്സ തേടിയത്. ദേശീയതലത്തിൽ ചികിത്സ തേടിയവരുടെ 41 ശതമാനത്തോളം ഇത് വരും. റോട്ടുണ്ടയിൽ കഴിഞ്ഞ വർഷം പരിചരണം തേടിയവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 14 വയസ്സ് മുതൽ 70 വയസ്സിന് മുകളിലുള്ളവർവരെ ഇതിൽ ഉൾപ്പെടുന്നു.
Discussion about this post

