ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി അയർലൻഡിൽ ഇന്നും മഴ. ശക്തമായ മഴയ്ക്ക് സാധ്യതയുളള ഏഴ് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. കാർലോ, ഡബ്ലിൻ, കിൽക്കെന്നി, ലൗത്ത്, വാട്ടർഫോർഡ് , വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. വടക്കൻ അയർലൻഡ് മുഴുവനായും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് 9 മണി മുതൽ അർധരാത്രിവരെയാണ് വാണിംഗ് ഉള്ളത്. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കവും യാത്രയ്ക്ക് ബുദ്ധിമുട്ടും ഉണ്ടായേക്കാം. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Discussion about this post

