ഡബ്ലിൻ: ഓറഞ്ച് വാണിംഗ് പ്രഖ്യാപിക്കുന്ന മേഖലകളിലെ പൊതുപരിപാടികൾ റദ്ദാക്കണമെന്ന് നിർദ്ദേശം. ഇയോവിൻ കൊടുങ്കാറ്റിനെക്കുറിച്ചുള്ള അവലോകനത്തിന് പിന്നാലെ നാഷണൽ ഡയറക്ടറേറ്റ് ഓഫ് ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. കാറ്റിനെ തുടർന്നുള്ള അപകടസാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.
ജനുവരിയിൽ ആയിരുന്നു ഇയോവിൻ കൊടുങ്കാറ്റ് വീശിയടിച്ചത്. ഇത് രാജ്യത്ത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. 184 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് പടിഞ്ഞാറൻ തീരത്തും, വടക്ക് പടിഞ്ഞാറ് മേഖലയിലും, മിഡ്ലാൻഡിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണം ആയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാറ്റിനെ തുടർന്നുള്ള ഓറഞ്ച് വാണിംഗ് നിലനിൽക്കുന്ന പ്രദേശങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കണം. പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ അടച്ചിടണം. കാറ്റിന്റെ വേഗത നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ വേണം. പൊതുസ്ഥലങ്ങളിൽ ഒരുപാട് പേർ സംഘടിപ്പിക്കുന്ന വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

